»   » കൊച്ചടിയാനില്‍ ശോഭനയും

കൊച്ചടിയാനില്‍ ശോഭനയും

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്കും തമിഴകത്തിനും പ്രിയപ്പെട്ട താരമാണ് ശോഭന. ഒട്ടേറെ വ്യത്യസ്തമായ റോളുകള്‍ രണ്ടു ഭാഷകളിലുമായി ശോഭന ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശോഭന വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ സ്വീകരിക്കുന്നുള്ളു. മലയാളത്തിലും തമിഴിലും വല്ലപ്പോഴും മാത്രം കാണുന്ന നായികയായി ശോഭന മുന്നേ തന്നെ മാറിക്കഴിഞ്ഞതാണ്. പക്ഷേ ഇത് അവരുടെ ജനപ്രീതിയെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല.

അടുത്തതായി ശോഭന അഭിനയിക്കാന്‍ പോകുന്ന ചിത്രം രജനീകാന്തിന്റെ കൊച്ചടിയാന്‍ ആണ്. സൗന്ദര്യ ആര്‍ അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു റോളിലാണ് ശോഭന എത്തുന്നത്.

Shobhana

ശോഭനയുടെ നൃത്തവും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. കൊച്ചടിയാന്റെ ടീമുമൊത്തുള്ള ഷൂട്ടിങ് അനുഭവം വളരെ വ്യത്യസ്തമായിരുന്നുവെന്നാണ് ശോഭന. മോഷന്‍ കാപ്ചര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശോഭനയുടെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ആനിമേഷന്‍ ചിത്രമായിട്ടാണ് കൊച്ചടിയാന്‍ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ഷൂട്ടിങ് ശൈലിയാണ് ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. അഭിനേതാക്കള്‍ പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഷൂട്ടിങ്ങിനെത്തുന്നത്, പ്രത്യേക ശ്രദ്ധയോടെയാണ് ചലനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. ബാക്കിയുള്ള ചിത്രീകരണം ഗ്രാഫിക്കുകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്.

ചിത്രത്തില്‍ ദീപിക പദുകോണാണ് രജനീകാന്തിന്റെ നായികയായി എത്തുന്നത്. നാസര്‍, ജാക്കി ഷ്രോഫ്, തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ശോഭന മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് ആയിരുന്നു. ഇപ്പോള്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയില്‍ ശോഭന അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇതിനൊപ്പം തന്നെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന തിരയെന്ന ചിത്രത്തിലും ശോഭന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Actress Shobhana is acting with Rajinikanth in new Animation movie Kochadiyaan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam