»   » ജിയയുടെ കുടുംബത്തെ ബോളിവുഡ് ഭീഷണിപ്പെടുത്തുന്നു?

ജിയയുടെ കുടുംബത്തെ ബോളിവുഡ് ഭീഷണിപ്പെടുത്തുന്നു?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ജിയ നഫീസ ഖാന്‍ എന്ന ജിയാഖാന്റെ ആത്മഹത്യക്ക് പിന്നിലുള്ളവര്‍ നിയമത്തിന് മുന്നില്‍ എത്തുമെന്ന് തോന്നുന്നില്ല. ജിയയ്ക്ക് നീതി ലഭ്യമാക്കാന്‍ കുടുംബാംഗങ്ങള്‍ നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് ബോളിവുഡില്‍ നിന്ന് തന്നെ ഭീഷണി. കേസില്‍ നിന്ന് പിന്മാറണം എന്ന ആവശ്യപ്പെട്ട് ഒട്ടേറെ കോളുകളാണ് ജിയയുടെ വീട്ടുകാരെ തേടിയെത്തുന്നത്.

Jiah, Khan's, Family

ഭീഷണിയുടെ സ്വരം അതിരുകടന്നപ്പോള്‍ പൊലീസിനെ വിവരം അറിയിച്ചു. സൂരജ് പഞ്ചോലിയുടെ സുഹൃത്തുക്കളും ജിയയുടെ സഹപ്രവര്‍ത്തകരില്‍ ചിലരുമാണ് ഇതിന് പിന്നിലെന്നാണ് സംശയം. ബോളിവുഡില്‍ നിന്നും സൂരജിനെതിരായ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുള്ളതായി ജിയയുടെ മാതാവ് പറയുന്നു.

ജിയയുടെ കത്ത് അമ്മ പൊലീസില്‍ കൈമാറിയതിന് ശേഷം സൂരജും ആദിത്യ പഞ്ചോലിയും കടുത്ത പ്രതിസന്ധിയിലാണ്. സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി അറസ്റ്റ് ഉണ്ടാവുക ആദിത്യ പഞ്ചോലിയുടേതാണ്.ഇതിന് മുന്‍പ് ജിയയുടെ കുടുംബത്തെ കേസില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടതിന്റെ ആവശ്യം ആര്‍ക്കാണെന്ന് വ്യക്തം.

ജിയ-സൂരജ് ബന്ധം തകര്‍ക്കുന്നതിന് സല്‍മാന്‍ഖാന്‍ ഇടപെട്ടിരുന്നതായി റാബിയഖാന്‍ വെളിപ്പെടുത്തിയിരുന്നു. ജിയാഖാന്‍ നീതി അര്‍ഹിയ്ക്കുന്നില്ലേ? ഒരു പ്രണയം പരാജയപ്പെട്ടാല്‍ അടുത്തതിലേക്ക് ചേക്കേറി അത് വാര്‍ത്തയാക്കുന്ന ബോളിവുഡ് താരങ്ങള്‍ക്ക് മുന്‍പില്‍ ജിയ വെറുക്കപ്പെട്ടവളാണ്. തന്റെ പ്രണയത്തിന് വേണ്ടി ബലിയാടാക്കപ്പെട്ടവള്‍. ഒര പക്ഷേ ജിയ ആത്മഹത്യ ചെയ്യാതെ മറ്റൊരു പ്രണയം ആരംഭിച്ച് ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ജിയയുടെ കുടംബത്തെ വേട്ടയാടുന്നവര്‍ ഒരു പക്ഷേ അവരെ ജീവിക്കാന്‍ അനുവദിക്കുമായിരുന്നു.

ഭീഷണികള്‍ക്ക് വഴിപ്പെടാതെ ജിയയ്ക്ക് നീതി ഉറപ്പാക്കാന്‍ അവരുടെ കുടുംബം എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

English summary
Jiah's family members have told Mumbai police that they have been receiving calls from the film fraternity, threatening them to withdraw their case

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam