For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  By Aswathi
  |

  കഴിഞ്ഞ ദിവസം പ്രശസ്ത നടന്‍ രാകേഷ് ദിവാന അന്തരിച്ചത് ബോളിവുഡ് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തടി കുറയ്ക്കാനുള്ള ശാസ്ത്രക്രിയയ്ക്ക് വിധേയനായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് രാകേഷ് അന്തരിച്ചത്. ആശുപത്രിക്കാരുടെ ശ്രദ്ധക്കുറവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

  രാമായണം സീരിയലിലെ കുംഭകര്‍ണനെ അവതരിപ്പിച്ച് പ്രശസ്തനായ രാകേഷ് ദിവാനെ പോലെ അപ്രതീക്ഷിതമായി ചില താര മരണങ്ങള്‍ക്ക് നാം സാക്ഷികളായി. ഇവിടെയിതാ അകാലത്തില്‍ പൊലിഞ്ഞുപോയെ ചില സെലിബ്രേറ്റികള്‍.

  രാകേഷ് ദിവാന്‍

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  തടികുറയ്ക്കാനുള്ള ശാസ്ത്രക്രിയയ്ക്ക് വിധേയനായി കുറച്ചു നാളുകള്‍ കഴിയുന്‌പോഴാണ് രാകേഷ് ദിവാന്‍ അന്തരിച്ചത്. ആശുപത്രിക്കാരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

   സന ഖാന്‍

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  പാകിസ്താന്‍ അഭിനേത്രിയായ സനാ ഖാനും ഭര്‍ത്താവും ഒരു കാറപകടത്തിലാണ് മരിച്ചത്. ഹൈദരാബാദില്‍ നിന്ന്

  കറാച്ചിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

  സുനന്ദ പുഷ്‌കര്‍

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുന്ദ പുഷ്‌കറിന്റെയും ഒരു അപ്രതീക്ഷിത മരണമായിരുന്നു. ആത്മഹത്യയാണെന്നു. സ്വാഭാവികമരണമാണെന്നും ഉള്ള ആരോപണങ്ങള്‍ ഇപ്പോഴും തുടരുന്നു.

  മുന്‍ മിസ് വെനസ്വേല

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  മുന്‍ മിസ് വെനസ്വേലയായ മോണിക്ക സ്പീയറും ഭര്‍ത്താവും ഇവരുടെ അഞ്ച് വയസ്സുകാരനായ മകനെയും അഞ്ചംഗ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. 29 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോള്‍ മോണിക്കയുടെ പ്രായം

  ഉദയകിരണ്‍

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  തെലുങ്ക് യുവ നടന്‍ ഉദകിരണിന്റെ മരണവും അപ്രതീക്ഷിതമായിരുന്നു. ശ്രീനഗറിലെ റസിഡന്‍സില്‍ തൂങ്ങിമരിച്ച നിലയിലാണ് ഉദയ കിരണിന്റെ മൃതദേഹം കണ്ടെത്തിയത്.

   ശ്രീഹരി

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  തെലുങ്ക് നടന്‍ ശ്രീഹരി. തെലുങ്ക് ഇന്‍സ്ട്രീക്ക് പെട്ടന്നേറ്റ ഒരു ആഘാതമായിരുന്നു ശ്രീഹരിയുടെ മരണം. 2013 ഒക്ടോബര്‍ 9ന്
  മുംബൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

  ജിയ ഖാന്‍

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  താമസിക്കുന്ന കെട്ടിടത്തില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് ബ്രിട്ടീഷ് ഇന്ത്യന്‍ നടിയായ ജിയാ ഖാന്റെ മൃതദേഹം കണ്ടെത്തിയത്. 2013 ജൂണ്‍ മൂന്നിനായിരുന്നു ബോളിവുഡ് ലോകത്തെ ഞെട്ടിച്ച സംഭവം. ഈ മരണത്തിന്റെ ദുരൂഹതകള്‍

  ഇപ്പോഴും മാഞ്ഞിട്ടില്ല

  തരുണി

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  വെള്ളി നക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് തരുണിയുടേത്. 2012 മെയ് 14ന് ഒരു വിമാന അപകടത്തിലാണ് തരുണി നമ്മെ വിട്ടു പോയത്.

  മൈക്കല്‍ ജാക്‌സണ്‍

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  2009 ജൂണ്‍ 25നാണ് പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സണ്‍ അന്തരിക്കുന്നത്. അമിത മരുന്നുകളുടെ ഉപയോഗമാണെന്നും ചികിത്സാ പിഴവാണെന്നുമുള്ള ദുരൂഹതകള്‍ ഇപ്പോഴും കേള്‍ക്കുന്നു.

  മോനിഷ

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ക്കൊണ്ട്് മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായതാണ് മോനിഷ. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഒരു കാര്‍ അപകടത്തിലാണ് മോനിഷ കൊല്ലപ്പെട്ടത്.

  ജയന്‍

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  മലയാളത്തിന്റെ ആദ്യ ആക്ഷന്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ മടിക്കാതെ പറയാം ജയനാണെന്ന്. ഷൂട്ടിങിനിടെ ഉണ്ടായ ഒരു അപകടത്തിലാണ് ജയന്‍ കൊല്ലപ്പെട്ടത്.

  സൗന്ദര്യ

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായിത്തീര്‍ന്ന സൗന്ദര്യയും ഒരു വിമാന അപകടത്തിലാണ് കൊല്ലപ്പെട്ടത്.

   സില്‍ക്ക് സ്മിത

  പ്രതീക്ഷിക്കാത്ത താര മരണങ്ങള്‍

  മലയാളത്തിന്റെ യുത്വത്തെ ഒരുകാലത്ത് ഇളക്കി മറിച്ച ഹരമായിരുന്നു സില്‍ക്ക് സ്മിത. ഏറെ ദുരൂഹതകള്‍ ബാക്കിവച്ചാണ് സില്‍ക്ക് ഭൂമി വിട്ടുപോയത്

  English summary
  Shocking celeb deaths.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X