twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ മരിച്ചിട്ടില്ല, എനിക്ക് സുഖമാണ്

    By Aswathi
    |

    കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതല്‍ തമിഴ് ഹാസ്യനടന്‍ എം എസ് ഭാസ്‌കറിന്റെ വീട്ടില്‍ നിര്‍ത്താതെ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഭാസ്‌കര്‍ ഇല്ലേ. സുഖമാണോ എന്നായിരുന്നു വിളിക്കുന്നവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഫോണ്‍ എടുക്കുന്നത് ഭാസ്‌കര്‍ തന്നെയാവുമ്പോള്‍ മറുതലയ്ക്കലുള്ളവര്‍ ഒന്ന് ഞെട്ടും.

    പിന്നെയാണ് ഭാസ്‌കറിനും കാര്യം പിടികിട്ടിയത്. താന്‍ മരിച്ചെന്ന് ആരോ വാര്‍ത്ത പ്രചരിപ്പിച്ചിരിക്കുന്നു. അത് സത്യമാണോ എന്നറിയനാണ് കോളുകള്‍ വന്നത്. പിന്നെ വിളിക്കുന്നവരോട് ഭാസ്‌കര്‍ പറഞ്ഞു, ഞാന്‍ മരിച്ചിട്ടില്ല എനിക്ക് സുഖമാണ്. എന്റെ മരണവാര്‍ത്ത വിശ്വസിക്കരുതെന്നും ഭാസ്‌കര്‍ പറഞ്ഞു.

    ms-bhaskar

    സോഷ്യല്‍ മീഡിയയിലൂടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വിക്രം അടക്കമുള്ള നടന്മാരുടെ ഫാന്‍സ് അസോസിയേഷന്‍ ഫേസ്ബുക്ക് പേജുകളിലൂടെ എം എസ് ഭാസ്‌കര്‍ മരിച്ചെന്ന് വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ വിശ്വാസിക്കാതിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

    വാര്‍ത്ത സത്യമല്ലെന്ന് അറിയിക്കാന്‍ ഈ നടന് ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളില്‍ അംഗത്വമില്ല. ഒടുവില്‍ തമിഴിലെ മറ്റൊരു പ്രശസ്ത ഹാസ്യതാരമായ മനോബാലാണ് വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വാര്‍ത്ത് വ്യാജമാണെന്ന് മനോബാല അറിയിച്ചു.

    ഫേസ്ബുക്ക് കൊലപാതകത്തിന്റെ ആദ്യത്തെ ഇരയല്ല എം എസ് ഭാസ്‌കര്‍. ലതാ മങ്കേഷ്‌കര്‍, കനക തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖരെയും നേരത്തെ സോഷ്യല്‍മീഡിയ കൊന്നിട്ടുണ്ട്. ഒടുവില്‍ തങ്ങള്‍ മരിച്ചില്ലെന്ന് പറഞ്ഞ് താരങ്ങള്‍ തന്നെ രംഗത്ത് വരികയായിരുന്നു.

    English summary
    Death speculations of a star has started doing rounds on social media sites again. This time, actor MS Bhaskar has become the victim of some mindless act by rumour mongers.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X