»   » സിനിമാ ഷൂട്ടിങ് എന്ന് പറഞ്ഞ് നടിയെ അമേരിക്കയില്‍ കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു, മലയാളി ഞെട്ടണം

സിനിമാ ഷൂട്ടിങ് എന്ന് പറഞ്ഞ് നടിയെ അമേരിക്കയില്‍ കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു, മലയാളി ഞെട്ടണം

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിനെതിരെ ഒരു ചാനലില്‍ സംസാരിക്കവെ നിര്‍മാതാവും സംവിധായകനുമായ ആലപ്പി അഷറഫ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയില്‍ നടന്ന ഞെട്ടിയ്ക്കുന്ന ആ പീഡന കഥ വെളിപ്പെടുത്തി. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ ഒരു ആക്രമണവും നടക്കാറില്ല എന്ന് പറഞ്ഞ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ഇത് കേള്‍ക്കണം.

ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ ദുല്‍ഖറും പ്രതികരിച്ചു, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം!!

റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആലപ്പി അഷറഫ്. പ്രേം നസീറിന്റെ സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിയെ അമേരിക്കയില്‍ കൊണ്ടു പോയി ഫഌറ്റിലിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു എന്നാണ് അഷറഫിന്റെ വെളിപ്പെടുത്തല്‍.

പ്രേം നസീറിന്റെ നായിക

1982 ല്‍ അമേരിക്കന്‍ പ്രോഗ്രാമിന് പോയപ്പോഴാണ് ആ സംഭവം. പ്രേം നസീറിന്റെ കൂടെ നായികയായി അഭിനയിച്ചിട്ടുള്ള ഒരു നടിയെ തട്ടിക്കൊണ്ടുപോയി ആഴ്ചകളോളം പീഡിപ്പിച്ചുവത്രെ.

അമേരിക്കയില്‍ എത്തിച്ചത്

അമേരിക്കയില്‍ ഒരു പടത്തിന്റെ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് നായികയെ അവിടെ വരുത്തിയത്. ന്യുയോര്‍ക്കിലെ ഒരു റെഡ്‌സ്ട്രീറ്റിലേക്കാണ് അവരെ കൊണ്ടുപോയത്. അവിടെ ഒരു ഫ്‌ളാറ്റില്‍ അവരെ ദിവസങ്ങളോളം താമസിപ്പിച്ചു പീഡിപ്പിച്ചു.

രക്ഷപ്പെടുത്തിയത്

ആ ഫ്‌ളാറ്റില്‍ ദിവസങ്ങളോളം കിടന്ന് അവശ ആയ അവര്‍, ഒടുവില്‍ എങ്ങനോ അവിടുള്ള ആര്‍ട്‌സ് വിജയേട്ടനെ വിളിച്ചു. ടെലഫോണ്‍സില്‍ എഞ്ചിനീയര്‍ ആയ അദ്ദേഹം എങ്ങനെയോ സ്ഥലം കണ്ടു പിടിച്ചു അവിടെത്തി അവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു.

ദിലീപ് കുറ്റക്കാരന്‍ തന്നെ

നടി അക്രമിക്കപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയ നടന്‍ കുറ്റവാളി ആണെന്ന് തനിക്ക് 100 ശതമാനം ഉറപ്പാണെന്നും ആലപ്പി അഷറഫ് പറഞ്ഞു. ഇതില്‍ പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാം. കോടതി മറിച്ചു വിധിച്ചാല്‍ താന്‍ പരസ്യ വേദിയില്‍ നടനോട് മാപ്പു ചോദിക്കാന്‍ തയ്യാറാണ് എന്നും അദ്ദേഹം പറയുന്നു.

വെറുതേ പിടിക്കുമോ?

ഒരു തെളിവും ഇല്ലാതെ പോലീസ് ഇതുപോലെ ഒരു സെലിബ്രിറ്റിയെ പിടിച്ചുകൊണ്ടുപോകില്ല. ഒരു പോക്കറ്റടിക്കാരനെ പിടിക്കുന്ന പോലെ പിടിക്കാന്‍ പറ്റുകയില്ല. പള്‍സര്‍ സുനിയെ അറിയില്ല എന്ന് പറഞ്ഞത് മുതല്‍ ദിലീപിന് തെറ്റിയില്ലേ. സോഷ്യല്‍ മീഡിയ വെച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചത് ഫലവത്തായില്ല- അഷറഫ് പറഞ്ഞു

English summary
Shocking revelation; famous Malayalam actress molested in 1982

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam