ദിലീപിനെ കുടുക്കിയതിനു പിന്നിൽ ഈ സംവിധായകൻ!! രണ്ടാമൂഴം വെറും തട്ടിപ്പ്, ശ്രീകുമാർ മേനോനെതിരെ ഷോൺ

പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ മകൻ ഷോൺ ജോർജാണ് ശ്രീകുമാർ‌ മേനോനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

എംടിയുടെ രണ്ടാമൂഴം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. സംവിധായകൻ വിഎ ശ്രീകുമാർ മേനോനെതിരെയാണ് ചിത്രവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നു വരുന്നത്. ഇതിനു മുൻപ് ചിത്രത്തിന്റെ തിരക്കഥ തിരികെ ചോദിച്ച് എംടി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ കോടതിയിൽ നടക്കുന്നതിനിടെയാണ് എംടിയുടെ രണ്ടാമൂഴം വാർത്തകളിൽ ഇടം പിടിക്കുന്നത്.

പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ മകൻ ഷോൺ ജോർജാണ് ഇപ്പോൾ സംവിധായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പേരെടുത്തു പറയാതെയായിരുന്നു ഷോണിന്റെ വിമർശനം. ഇപ്പോൾ തന്നെ രണ്ടാമൂഴത്തിന്റെ പേരിൽ നിരവവധി വിമർശനങ്ങൾ ശ്രീകുമർ മേനോനെ തേടിയെത്തുന്നുണ്ട്. ഇതിനു മുൻപ് ഷോൺ ജോർജ്ജിന്റെ പിതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ് ശ്രീകുമാർ മേനോനെതിരെ രംഗത്തെത്തിയിരുന്നു. പിസിയുടെ ആരോപണങ്ങൾ ശരി വയ്ക്കും വിധത്തിലാണ് ഇപ്പോൾ ഷോണിന്റേയും ആരോപണം. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ശ്രീകുമാർ മേനോനെതിരെ ആഞ്ഞടിച്ചത്.

പറഞ്ഞ‍ത് സംഭവിച്ചു

പറഞ്ഞ‍ത് സംഭവിച്ചു

ഇന്നത്തെ വലിയ സംവിധായകനെ കുറിച്ച് ഞാൻ പറഞ്ഞത് ഇപ്പോൾ എങ്ങനെയുണ്ട് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദിലീപിനെ കുടുക്കാനുളള സംവിധായകന്റെ തട്ടിപ്പാണ് രണ്ടാമൂഴത്തിനെ കുറിച്ചുള്ള പ്രഖ്യാപനമെന്ന് ഷോൺ ജോർജ് പറഞ്ഞു. പിസിയുടെ വാക്കുകൾ കടമെടുത്താണ് ഷോൺ സംസാരിച്ച് തുടങ്ങിയത്. അന്ന് പിസി ജോർജ് പറഞ്ഞത് ഇന്ന് എംടിയും മനസ്സിലാക്കിയെന്നും ഷോൺ വീഡിയോയിൽ പറയുന്നുണ്ട്.

 രണ്ടാമൂഴം നടക്കില്ല

രണ്ടാമൂഴം നടക്കില്ല

അയാൾ പുറത്തിറാക്കാൻ പോകുന്നു എന്നു പറയുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം ഒരിക്കലും നടക്കില്ല. അതൊരു കളളക്കഥമാത്രമാണ്. ഈ പ്രോജക്ട് നടക്കില്ലെന്നു മാത്രമല്ല ഈ സംവിധായകൻ അദ്ദേഹത്തെ വഞ്ചിച്ചുവെന്നും ഷോൺ പറയുന്നു. താൻ പേര് പറയുന്നില്ലെന്നും നിങ്ങൾക്കെല്ലാം കാര്യം മനസ്സിലായെന്ന് വിശ്വസിക്കുന്നതായും പറയുന്നുണ്ട്.

 ദീലീപിനെ കുടുക്കിയത്

ദീലീപിനെ കുടുക്കിയത്

ദിലീപിനെ കുടുക്കിയതാണെന്നുള്ള വാദം ചുമ്മാതല്ല. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കാര്യം പറഞ്ഞത്. കുടുക്കയത് ഈ സംവിധായകൻ തന്നെയണെന്ന് യാതൊരു സംശയവുമില്ലെന്നും ഷോൺ പറയുന്നു. പിസി ജോർജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകൾ ഇനി പുറത്തു വരുമെന്നും വീഡിയോയിൽ ഷോൺ പറയുന്നുണ്ട്.

തിരക്കഥ ആവശ്യപ്പെട്ട് എംടി

തിരക്കഥ ആവശ്യപ്പെട്ട് എംടി

ചിത്രത്തിന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരിച്ചു തരണമെന്നും മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ തരാമെന്നും പറഞ്ഞായിരുന്നു എംടി കോടതിയെ സമീപിച്ചിരുന്നത്. കരാര്‍ കാലാവധി കഴിഞ്ഞതും സിനിമ വൈകിയതുമായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X