»   » പരിക്ക് തളര്‍ത്തിയില്ല, പ്രണവ് തിരിച്ചെത്തി ആദി പൂര്‍ത്തിയായി... ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍!

പരിക്ക് തളര്‍ത്തിയില്ല, പ്രണവ് തിരിച്ചെത്തി ആദി പൂര്‍ത്തിയായി... ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമ പ്രേക്ഷകര്‍ ഒരു താരപുത്രന്റെ ആദ്യ ചിത്രത്തിന് വേണ്ടി ഇത്രത്തോളം കാത്തിരുന്നിട്ടുണ്ടാകില്ല. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പും അത്തരത്തിലുള്ളതാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയേക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

വിജയ്ക്കുമുണ്ട് ഇതുവരെ പൂവണിയാത്ത വലിയ ഒരു ആഗ്രഹം! മണിരത്‌നം ചിത്രമോ ബോളിവുഡോ അല്ല...

വില്ലന്‍ കഴിഞ്ഞു, ഇമോഷണല്‍ ത്രില്ലര്‍ വിട്ട് അല്പം രാഷ്ട്രീയം പറയാന്‍ ഒരുങ്ങി ബി ഉണ്ണികൃഷ്ണന്‍...

കൊച്ചിയും ഹൈദ്രാബാദിലും ബംളൂരുവിലുമായി മൂന്ന് മാസത്തോളമായി നീണ്ടു നിന്ന് ഷൂട്ടിംഗ് പൂര്‍ത്തിയായി. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അരങ്ങറേയതോടെ പ്രണവിന്റെ ആദ്യ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവിന്റെ അരങ്ങേറ്റം സാധ്യമായി.

പ്രണവിന് പരിക്ക്

ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവേയായിരുന്നു പ്രണവിന് പരിക്കേറ്റത്. കൊച്ചിയില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഗ്ലാസ് ബ്രേക്കിംഗ് സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു കൈയ്ക്ക് പിരിക്കേറ്റത്. മുറിവില്‍ നിന്നും ചോര വാര്‍ന്ന് തുടങ്ങിയതോടെ പ്രണവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു.

ജനുവരി 26ന് തിയറ്ററിലേക്ക്

കൊച്ചിയിലും ഹൈദ്രബാദിലുമായി രണ്ട് ദിവസത്തെ ചിത്രീകരണം ബാക്കി നില്‍ക്കുമ്പോഴായിരുന്നു പ്രണവിന് പരിക്കേറ്റത്. ഇപ്പോഴിതാ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി ജീത്തു ജോസഫ് അറിയിച്ചിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും. നരസിംഹം റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റവും.

പാര്‍ക്കൗര്‍ അഭ്യാസം

അക്രോബാറ്റിക് രീതിയിലുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. മുന്നിലുള്ള ചെറിയ തടസങ്ങളും മതിലും മറികടക്കാന്‍ ശരീരത്തെ വഴക്കമുള്ളതാക്കുന്നതാണ് ഈ അഭ്യാസ മുറ. ഹോളിവുഡ് ചിത്രങ്ങളില്‍ സര്‍വ്വ സാധാരണമായി ഉപയോഗിച്ചുവരുന്ന ഈ ആയോധന മുറതന്നെയാണ് ആദിയുടെ പ്രധാന ആകര്‍ഷണം. ഹോങ്കോങില്‍ പോയി പ്രണവ് പാര്‍ക്കൗറില്‍ പരിശീലനം തേടിയിരുന്നു. പ്രണവ് പാര്‍ക്കൗര്‍ പരിശീലിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

എന്താണ് ആദി?

മെമ്മറീസ്, ദൃശ്യം, ഊഴം എന്നിവ ഒരുക്കിയ സംവിധായകനില്‍ നിന്നും ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ആദി. ആദി എന്ന ടൊറ്റില്‍ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. അതിഥി രവി, അനുശ്രീ, ലെന എന്നിവാരാണ് ചിത്രത്തിലെ നായികമാരാകുന്നത്. മൂന്ന് സ്ത്രീ കഥാപാത്രങ്ങളിലൂടെയും ആദി എന്ന നായകനിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

സഹസംവിധായകനില്‍ നിന്നും നായകനിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം ഒരുക്കിയ ഒന്നാമന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു പ്രണവ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് മേജര്‍ രവി ആദ്യമായി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും പ്രണവ് സ്വന്തമാക്കി. പാപനാശം, ലൈഫ് ഓഫ് ജോസുകുട്ടി എന്നീ ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായി പ്രണവ് പ്രവര്‍ത്തിച്ചതിന് ശേഷമാണ് നായകനായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

English summary
Shoot wrapped up for Pranav Mohanlal’s Aadhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam