»   » കിങ് ലയറിന് ശേഷം ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഷൂട്ടിങ് തുടങ്ങി

കിങ് ലയറിന് ശേഷം ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഷൂട്ടിങ് തുടങ്ങി

Posted By:
Subscribe to Filmibeat Malayalam

കിങ് ലയറിന് ശേഷം ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഷൂട്ടിങ് ആരംഭിച്ചു. കൊച്ചിയില്‍ വച്ച് ചിത്രത്തിന്റെ പൂജ കഴിഞ്ഞ് ഏപ്രില്‍ രണ്ടിനാണ് ഷൂട്ടിങ് ആരംഭിച്ചത്. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേദികയാണ് നായിക വേഷം അവതരിപ്പിക്കുക.

ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രം ജയില്‍ തടവുകാരും അവരുടെ ജീവിതത്തെ കുറിച്ചുമാണ് പറയുന്നത്.  കൊച്ചിയിലെ ആദ്യ ഷെഡ്യൂളിന് ശേഷം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ വച്ച് ചിത്രീകരിക്കും. രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്, കൈലാഷ്, തസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കിങ് ലയറിന് ശേഷം ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഷൂട്ടിങ് തുടങ്ങി

ഏപ്രില്‍ രണ്ട് കൊച്ചിയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ദിലീപ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ..

കിങ് ലയറിന് ശേഷം ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഷൂട്ടിങ് തുടങ്ങി

ശൃംഗാരവേലന്‍ എന്ന ചിത്രത്തിന് ശേഷം വേദിക ദിലീപിന്റെ നായികയായി എത്തുന്ന ചിത്രമാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന്.. ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

കിങ് ലയറിന് ശേഷം ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഷൂട്ടിങ് തുടങ്ങി

ചിത്രത്തിന്റെ പൂജയില്‍ വേദിക, ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

കിങ് ലയറിന് ശേഷം ദിലീപിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഷൂട്ടിങ് തുടങ്ങി

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും ആണ് ദിലീപ് ഡേറ്റ് കൊടുത്തിരിക്കുന്ന മറ്റൊരു ചിത്രം. കാവ്യാ മാധവനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

English summary
Shooting of Dileep-Vedhika's 'Welcome to Central Jail' begins in Kochi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam