»   » ട്രെയിനില്‍ ചിത്രീകരണം; ഇനി ഇത്തിരി പുളിക്കും

ട്രെയിനില്‍ ചിത്രീകരണം; ഇനി ഇത്തിരി പുളിക്കും

Posted By: AkhilaKS
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കറിന്റെ ആദ്യ സിനിമയായ പാസഞ്ചര്‍ എന്ന ചിത്രം ഉള്‍പ്പടെയുള്ള നിരവധി മലയാളം സിനിമകളുടെ രംഗങ്ങള്‍ കൂടുതലും ട്രെയിനില്‍ നിന്ന് ചിത്രീകരിച്ചിട്ടുള്ളതാണ്. സിനിമകളിലെ ട്രെയിനുകള്‍ക്ക് മുകളിലും അകത്തുമുള്ള പല രംഗങ്ങള്‍ പലതും നമുക്ക് മറക്കാനാവാത്തവയുമാണ്.

എന്നാല്‍ ആഗസ്റ്റ് മുതല്‍ സിനിമയുടെ ചിത്രീകരണം ട്രെയിനില്‍ വെച്ച് ചിത്രീകരിക്കണമെങ്കില്‍ നിര്‍മ്മാതാക്കളൊന്ന് വിയര്‍ക്കും. കാരണം ഇതാണ് ട്രെയിനുകളിലെ ചിത്രീകരണ നിരക്ക് ഇരട്ടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. ദിവസം 2.31 ലക്ഷം നല്‍കിയിരുന്നിടത്ത് 4.74 ലക്ഷമായിരിക്കും ഇനി നിര്‍മ്മാതാക്കള്‍ക്ക് ചെലവ് വരുക. സ്‌പെഷ്യല്‍ ട്രെയിന്‍ ഉപയോഗിച്ചുള്ള ചിത്രീകരണ നിരക്കിലാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്.

ഇതിന് പുറമേ ട്രെയിനുകളിലേയും റെയില്‍വേ സ്റ്റേഷനുകളിലെയും ആവശ്യമായ ലൈസന്‍സിനും 30,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവാകും. എന്താണെങ്കിലും സിനിമ നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു പണിയാണ് കിട്ടിയിരിക്കുന്നത്. ട്രെയിന്‍ സാക്ഷിയായി നിരവധി മലയാളം സിനിമകളും പിറന്നിട്ടുണ്ട്. അതിലെ ചില സിനിമകളിലൂടെ.

ട്രെയിനില്‍ ചിത്രീകരണം; ഇനി ഇത്തിരി പുളിക്കും

രഞ്ജിത്ത് ശങ്കറുടെ ആദ്യ സിനിമയായ പാസഞ്ചറിന്റെ കൂടുതല്‍ ഭാഗവും ട്രെയിനില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ദീലീപും ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ പാസഞ്ചര്‍ മലയാളത്തിലെ മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഒരു ഗംഭീരമായ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാണ് പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ രഞ്ജിത്ത് സമ്മാനിച്ചിരിക്കുന്നത്.

ട്രെയിനില്‍ ചിത്രീകരണം; ഇനി ഇത്തിരി പുളിക്കും


മോഹന്‍ലാല്‍ നായകനായി ജോഷി സംവിധാനം ചെയ്ത മലയാളം കോമഡി ത്രില്ലര്‍ ആണ് നമ്പര്‍ മദ്രാസ് മെയില്‍ എന്ന ചിത്രം. എം ജി സോമന്‍ മണിയപ്പിള്ള രാജു, ജഗദീഷ്,തുടങ്ങിയവരാണ് ചിത്രത്തില മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ രംഗങ്ങളും ട്രെയിനില്‍ വച്ചാണ്.

ട്രെയിനില്‍ ചിത്രീകരണം; ഇനി ഇത്തിരി പുളിക്കും

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളും ട്രെയിനില്‍ ചിത്രീകരിച്ചവയാണ്. ചിത്രത്തില്‍ ജയറാം, സൗന്ദര്യ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തീവണ്ടിയാത്രക്കിടയില്‍ കണ്ടുമുട്ടുന്ന രണ്ട് വ്യക്തികളുടെ കഥ പറയുന്നതാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.

ട്രെയിനില്‍ ചിത്രീകരണം; ഇനി ഇത്തിരി പുളിക്കും

കെ മധു സംവിധാനം ചെയ്ത ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി. ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയിരിക്കുന്നത് സുരേഷ് ഗോപിയാണ്. ട്രെയിനില്‍ വച്ചിട്ടുള്ള കഥാപാത്രങ്ങളും ഷറഫുദീന്റെ അന്വേഷണ വഴികളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ട്രെയിനില്‍ ആണ്.

English summary
The rate for special trains for shooting films will be a minimum of Rs 4.74 lakh per day compared to the existing around Rs 2.31 lakh.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam