»   » പ്രിയന് പനി; ഗീതാഞ്ജലിയുടെ ഷൂട്ടിങ് നിര്‍ത്തി

പ്രിയന് പനി; ഗീതാഞ്ജലിയുടെ ഷൂട്ടിങ് നിര്‍ത്തി

Posted By:
Subscribe to Filmibeat Malayalam
Priyadarshan
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. പ്രിയന് പനിബാധിച്ചതിനെത്തുടര്‍ന്ന് ഷൂട്ടിങ് മൂന്ന് ദിവസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുകയായിരുന്നു. കടുത്ത പനിയെത്തുടര്‍ന്ന് പ്രിയനെ തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷൂട്ടിങ് നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തെ ഒഴിവുകിട്ടിയ മോഹന്‍ലാല്‍ ഒരു ബ്രേക്ക് എടുക്കാനായി ചെന്നൈയിലെ വീട്ടിലേയ്ക്ക് പോയിരിക്കുകയാണ്. ഇപ്പോള്‍ തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഗീതാഞ്ജലിയുടെ ചിത്രീകരണം നടക്കുന്നത്.

ജൂലൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. പ്രധാനപ്പെട്ട സീനുകളെല്ലാം ഇതിനകം തന്നെ ചിത്രീകരിച്ച് കഴിഞ്ഞിട്ടുണ്ട്. പോത്തന്‍കോട് പാലസാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അവിടത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയശേഷമാണ് യൂണിറ്റ് ചിത്രാഞ്ജലിയിലേയ്ക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം നടന്‍ ജഗതി ശ്രീകുമാര്‍ ഗീതാഞ്ജലിയുടെ സെറ്റില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രിയനും ലാലും മുന്‍കയ്യെടുത്താണ് രോഗവിമുക്തി നേടുന്ന ജഗതിയെ സെറ്റില്‍ കൊണ്ടുവന്നത്. കാന്‍സര്‍ ചികിത്സ കഴിഞ്ഞെത്തിയ ഇന്നസെന്റ് ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഗീതാഞ്ജലി.

English summary
Shooting of Mohanlal starrer Geethanjali has been stopped for threee days due to thee illness of Director Priyadarshan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam