»   » രതിമൂര്‍ച്ചയെ കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ഒരു പെണ്ണ് സംസാരിക്കുന്നു; വീഡിയോ കാണൂ

രതിമൂര്‍ച്ചയെ കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ഒരു പെണ്ണ് സംസാരിക്കുന്നു; വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

പുറം ലോകത്തോട് നമ്മള്‍ പറയാന്‍ മടിയ്ക്കുന്നതായി ചിലതുണ്ട്. അതിന് കാരണങ്ങള്‍ പലതാണ്. എന്നാല്‍ യാതൊരു മറയുമില്ലാതെ തന്റെ ആദ്യ രതിമൂര്‍ച്ചയെ കുറിച്ചും സ്വയം ഭോഗത്തെ കുറിച്ചും ഒരു പെണ്ണ് സംസാരിക്കുന്നു.

മെമ്മറീസ് ഓഫ് എ മെഷിന്‍ എന്ന ഹ്രസ്വ ചിത്രമാണ് സ്വകാര്യതയിലേക്ക് കടന്ന്, പറയാന്‍ മടിയ്ക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുന്നത്. ഷൈലജ പടിന്തലയാണ് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ തരംഗം

2016 ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ചിത്രം യൂട്യൂബില്‍ ഹിറ്റാകുന്നത് ഇപ്പോഴാണ്. സോഷ്യല്‍ മീഡിയയിലും മെമ്മറീസ് ഓഫ് എ മെഷിന് മികച്ച സ്വീകരണം ലഭിയ്ക്കുന്നു. കനി കുസൃതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്

മെമ്മറീസ് ഓഫ് എ മെഷിന്‍

ആശയപരമായിത്തന്നെ വേറിട്ടുനില്‍ക്കുന്നതാണ് ഷൈലജ പടിന്തലയുടെ മെമ്മറീസ് ഓഫ് മെഷീന്‍. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അറിയാത്ത യന്ത്രം പോലെയും ചില മനുഷ്യമനസ്സുകളുണ്ടെന്ന് ഷൈലജ പറയുന്നു. വളരെ ചെറിയ പ്രായം മുതല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തന്റെ അനുഭവങ്ങള്‍ പറയുന്ന ഒരു യുവതിയാണ് ചിത്രത്തിലുടനീളം.

അനുഭവം

രണ്ട് വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് മനപൂര്‍വ്വമോ, അല്ലാതെയോ കാഴ്ചക്കാരായ നമ്മള്‍ കടന്നു ചെല്ലുന്ന അനുഭവമാണ് സിനിമ കാണുന്ന പ്രേക്ഷകന് ഉണ്ടാകുന്നത്. 9 മിനിട്ട് 46 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒരു ഹ്രസ്വ ചിത്രം എന്നതിലപ്പുറമുള്ള കാഴ്ചയാണ്

കാണാം

റിയലിസ്റ്റിക്കായ മെമ്മറീസ് ഓഫ് മെഷിന്‍ എന്ന ഹ്രസ്വ ചിത്രം കാണൂ

English summary
Memories of a Machine explores sexuality through human moral and instincts as a woman narrates her early sexual experience as a curious young girl and her quirky struggles in discovering 'self' amid the traditionally bound system

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X