»   » ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മജന്റെ മറുപടി, എന്താണ് ഉരുളുന്നത് ?

ദിലീപിനെയും നാദിര്‍ഷായെയും കുറിച്ച് ചോദിച്ചപ്പോള്‍ ധര്‍മജന്റെ മറുപടി, എന്താണ് ഉരുളുന്നത് ?

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട കേസ് അന്വേഷണം ആളുകളെ കുഴപ്പിച്ച് മുന്നോട്ട് പോകുകയാണ്. മാധ്യമങ്ങളുടെ സങ്കല്‍പ സൃഷ്ടിയും താരങ്ങളുടെ വാക്ക് പോരും ഒരുണ്ടു കളിയുമൊക്കെ കാണുമ്പോള്‍ ആരുടെ കരങ്ങളാണ് ഇതിനൊക്കെ പിന്നില്‍ എന്ന് ആര്‍ക്കും ഒരു പിടിയും കിട്ടാത്ത അവസ്ഥയാണ്.

ആരും അറിയാതെ ദിലീപും കാവ്യയും കൊടുങ്ങല്ലൂരിലെത്തി, ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി !!

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സിനിമയിലെ പല താരങ്ങളെയും ചോദ്യം ചെയ്തു. ദിലീപിനും നാദിര്‍ഷയ്ക്കും കേസില്‍ ബന്ധമുണ്ട് എന്ന തരത്തിലാണ് ഇപ്പോള്‍ പല വാര്‍ത്തകളും പ്രചരിയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇരുവരോടും അടുത്ത ബന്ധം പുലര്‍ത്തുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.

dharmajan-dileep-nadirsha

എന്താണ് പൊലീസ് ചോദിച്ചത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒരു ഫോട്ടോ കാണിച്ച് ഇയാളെ അറിയാമോ എന്ന് ചോദിച്ചു എന്ന് മാത്രമാണ് ധര്‍മജന്‍ പറഞ്ഞത്. സിനിമയുടെ സെറ്റില്‍ വച്ച് ഇയാളെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചുവത്രെ. ഒന്നര മണിക്കൂര്‍ നീണ്ട് നിന്ന മൊഴിയെടുക്കലില്‍ ഈ ചോദ്യം മാത്രമേ ചോദിച്ചുള്ളൂ എന്നാണ് ധര്‍മജന്‍ പറയുന്നത്.

അതേ സമയം ദിലീപിനെ കുറിച്ചും നാദിര്‍ഷായെ കുറിച്ചും പൊലീസ് എന്തെങ്കിലും ചോദിച്ചോ എന്ന ചോദ്യത്തിന് മുന്‍പില്‍ ധര്‍മജന്‍ ഉരുണ്ട് കളിയ്ക്കുകയായിരുന്നു. അമേരിക്കയിലെ പരിപാടി കഴിഞ്ഞിട്ട് വന്നതേയുള്ളൂ എന്നാണ് ധര്‍മജന്‍ പ്രതികരിച്ചത്.

English summary
Shown few images , but couldn't identify any says Dharmajan Bolgatty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam