Just In
- 6 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 7 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 7 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 8 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അന്ന് കുറച്ച് പേടിച്ചാണ് സെറ്റില്‍ പോയത്, മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കണ്ടതിനെ കുറിച്ച് ശ്രദ്ധ ശ്രീനാഥ്
കോഹിനൂര്‍ എന്ന ആസിഫ് അലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. സഹനടിയായി സിനിമയില്‍ എത്തിയ താരം പിന്നീട് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലാണ് തിളങ്ങിയത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി ശ്രദ്ധ വേഷമിട്ടിരുന്നു. തെലുങ്കില്‍ ജേഴ്സി, തമിഴില്‍ നേര്‍കൊണ്ട പാര്‍വൈ തുടങ്ങിയ ചിത്രങ്ങള്‍ നടിയുടെതായി കഴിഞ്ഞ വര്‍ഷം ശ്രദ്ധിക്കപ്പെട്ടു.
അതേസമയം മലയാളത്തില്‍ ഒരിടവേളയ്ക്ക് മോഹന്‍ലാലിന്റെ നായികയായിട്ടാണ് ശ്രദ്ധാ ശ്രീനാഥ് വീണ്ടും എത്തുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് നടി അഭിനയിക്കുന്നത്. അടുത്തിടെയാണ് ലാലേട്ടന്റെ മാസ് എന്റര്ടെയ്നര് ചിത്രമായ ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്ത അന്ന് മോഹന്‍ലാലിനെ കുറിച്ച് ശ്രദ്ധയുടെതായി വന്ന ട്വീറ്റ് ശ്രദ്ധേയമായിരുന്നു.

ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് അന്ന് മോഹന്‍ലാല്‍ ശ്രദ്ധയോട് പറഞ്ഞത്. അതേസമയം അഞ്ച് കൊല്ലത്തിനുളള ശേഷമുളള മോളിവുഡിലേക്കുളള തിരിച്ചുവരവിനെ കുറിച്ച് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. മലയാളത്തില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വന്നെങ്കിലും എക്സൈറ്റിങ്ങായ ഒന്നും വന്നില്ലെന്ന് ശ്രദ്ധ പറയുന്നു. അതാണ് ഇടവേള ഉണ്ടായത്.

മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാലിനെ ആദ്യമായി നേരില്‍കണ്ട അനുഭവും നടി പങ്കുവെച്ചു. എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു ദിവസം ഞാന്‍ സെറ്റില്‍ പോയിരുന്നു. ഹെയര്‍,മേക്കപ്പ്, കോസ്റ്റ്യൂം ട്രയലുകള്‍ക്ക് വേണ്ടിയാണ് പോയത്. സെറ്റില്‍ ചെന്നപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ തിരഞ്ഞു.

ലാല്‍ സാര്‍ ഷോട്ടിന് തയ്യാറായി നില്‍ക്കുകയായിരുന്നു. ഹായ് സര് എന്ന് പറഞ്ഞ് ഞാന്‍ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് എന്നെ സ്വീകരിച്ചത്. എങ്ങനെയാണ് ഒരാള്‍ക്ക് ഇതിലും മനോഹരമായി സ്വാഗതം പറയാനാവുക.

അദ്ദേഹത്തിനൊപ്പം അഭിനയിക്കുക ഒരു വെല്ലുവിളി തന്നെയാണെന്നും സത്യത്തില്‍ ഞാന്‍ കുറച്ച് പേടിച്ചാണ് സെറ്റില്‍ പോയതെന്നും നടി പറഞ്ഞു. എന്റെ ഡയലോഗുകള്‍ ഒകെ നേരത്തെ പഠിച്ച് നന്നായി ഹോം വര്‍ക്ക് ഒകെ നടത്തിയ ശേഷമാണ് എന്നും ചെല്ലാറ്. പക്ഷേ ലാല്‍ സാറും ഉണ്ണികൃഷ്ണന് സാറും വളരെ സോഫ്റ്റായാണ് പെരുമാറുന്നത്.

ഉണ്ണി സാര്‍ സീന്‍ ഒകെ വിവരിച്ച് തരുന്നത് തന്നെ മനോഹരമായാണ്. അതുകൊണ്ട് എന്റെ ജോലി വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നു. കപ്പേളയും സീയു സൂണുമാണ് ഒടുവില്‍ കണ്ട മലയാള സിനിമകളെന്നും ശ്രദ്ധ പറഞ്ഞു. അതൊക്കെ ഇഷ്ടപ്പെട്ടു. മലയാള സിനിമയില്‍ ഇനിയും അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല കഥകള്‍ക്കായി കാത്തിരിക്കുകയാണെന്നും അഭിമുഖത്തില്‍ ശ്രദ്ധാ ശ്രീനാഥ് വ്യക്തമാക്കി.