»   » മുകേഷിന്റെ മകന്റെ കല്യാണത്തിലെ പെണ്ണിനെ കണ്ടോ, നസ്രിയയുടെ ക്ലോസ് ഇനഫോ! സംഭവം ഞെട്ടിച്ചു!

മുകേഷിന്റെ മകന്റെ കല്യാണത്തിലെ പെണ്ണിനെ കണ്ടോ, നസ്രിയയുടെ ക്ലോസ് ഇനഫോ! സംഭവം ഞെട്ടിച്ചു!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

സൂപ്പര്‍താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന കാലമാണല്ലോ. ജയറാമിന്റെ മകന്‍ കാളിദാസ്, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് എന്നിവരെല്ലാം അടുത്തിടെ മലയാള സിനിമയിലേക്ക് നായകനായി കാലെടുത്ത് വെച്ചവരാണ്. ഇപ്പോഴിതാ നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണും അഭിനയരംഗത്തേക്ക് എത്തുന്ന വാര്‍ത്ത ആരാധകരും അറിഞ്ഞതാണ്. മുകേഷ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്.

varsha

വര്‍ഷ ബൊല്ലമ്മയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ആരാണ് വര്‍ഷ ബൊല്ലമ്മ. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നടി നസ്രിയയുടെ ഡബ്‌സ്മാഷുകള്‍ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ച് പറ്റിയ ഒരു കൊച്ച് സുന്ദരി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കല്യാണത്തിന്റെ ഫസ്റ്റ് ലുക്ക് കപോസ്റ്ററില്‍ വര്‍ഷ ബൊല്ലമ്മയെ ഉള്‍പ്പെടുത്തിയായിരുന്നു.

സംവിധാനം

ബിജു മേനോനെയും ലക്ഷ്മി പ്രിയയെയും നായക-നായികയാക്കി ഒരുക്കിയ സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് നായര്‍ ഒരുക്കുന്ന ചിത്രമാണ് കല്യാണം.

മകനൊപ്പം മുകേഷുമുണ്ട്

മകന്‍ ശ്രാവണിനൊപ്പം അച്ഛന്‍ മുകേഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന് ശേഷം മുകേഷ് കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മുകേഷിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കല്യാണത്തിന്റെ പൂജ- പ്രത്യേകത

ജൂലൈ 16നാണ് ചിത്രത്തിന്റെ പൂജ നടന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി എത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷം നടന്‍ മുകേഷും സരിതയും ഒന്നിച്ച് എത്തുന്ന ചടങ്ങു കൂടിയായിരുന്നു.

മേതില്‍ ദേവികയും

അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന മകന്‍ ശ്രാവണിന് ആശംസ നേരാനാണ് മുകേഷും സരിതയും ഒന്നിച്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. മേതില്‍ ദേവികയും മുകേഷിനൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

സിനിമ- മറ്റ് കഥാപാത്രങ്ങള്‍

മുകേഷിന്റെ അമ്മ വിജയകുമാരി, അഹാന കൃഷ്ണ, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജി തമ്പി, മേനക, സുരേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രീകരണം ആരംഭിക്കും

ഈ മാസം 19ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

English summary
Shravan Mukesh heroin in Kallyanam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam