TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ജയചന്ദ്രനും-ശ്രേയയും വീണ്ടും ഒന്നിയ്ക്കുന്പോള്
മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച മറുനാടന്‍ ഗായിക ശ്രേയ ഘോഷാലും ഹിറ്റ് സംവിധായകന് എം ജയചന്ദ്രനും വീണ്ടും ഒന്നിയ്ക്കുന്നു. ജയചന്ദ്രനും ശ്രേയയും ഒന്നിച്ചപ്പോഴെല്ലാം മലയാളിയ്ക്ക് മികച്ച ഒരുപിടി ഗാനങ്ങളാണ് ലഭിച്ചത്. അന്യഭാഷ ഗായികയാണെങ്കിലും മലയാളം ഗാനങ്ങള്‍ വളരെ മനോഹരമായി ആലപിയ്ക്കാനുള്ള ശ്രേയയുടെ കഴിവ് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടതാണ്. ആര് എസ് വിമല്‍ ഒരുക്കുന്ന എന്ന് നിന്റെ മൊയ്തീന് എന്ന പ്രണയ ചിത്രത്തിലാണ് ജയചന്ദ്രനും ശ്രേയയും വീണ്ടും ഒന്നിയ്ക്കുന്നത്.
ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന എന്ന് നിന്രെ മൊയ്തീന് ഒരു പ്രണയ ചിത്രമാണ്. പ്രണയാര്‍ദ്രമായ ഒട്ടേറെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ജയചന്ദ്രനില്‍ നിന്നും അത്തരം ഒരു ഗാനം തന്നെയാണ് പ്രതീക്ഷിയ്ക്കുന്നത്.

ബനാറസ്, രതിനിര്‍വേദം, പ്രണയം, മാണിക്യകല്ല്, ചട്ടക്കാരി എന്നീ ചിത്രങ്ങളിലാണ് ശ്രേയയും എം ജയചന്ദ്രനും മുന്‍പ് ഒന്നിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേസീയ പുരസ്ക്കാരം നാല് തവണ ശ്രേയ സ്വന്തമാക്കി. ഏത് ഭാഷയിലെ ഗാനം ആലപിയ്ക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാന്‍ ശ്രേയ ആത്മാര്‍ത്ഥത കാട്ടാറുണ്ട്. അമേരിയ്ക്കന്‍ സംസ്ഥാനമായ ഓഹിയോയിലെ ഗവര്‍ണറായ ടെഡ് സ്ട്രിക്ലാന്‍ഡ് ജൂണ്‍26 ശ്രേയ ഘോഷാല്‍ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.