For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം രഹസ്യമാക്കി, വിവാഹത്തെക്കുറിച്ചുള്ള ശ്രിയയുടെ ആദ്യ പ്രതികരണം ഇങ്ങനെ...

  |

  മിക്കവാറും നടി നടന്മാരെല്ലാം തങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകരിൽ നിന്ന് മറച്ചു വയ്ക്കുന്നത് പതിവ് സംഗതിയാണ് . എന്നാൽ എന്തെങ്കിലും ഒന്നു ചോദിച്ചാലോ സത്യമാണെങ്കിൽ പോലും സമ്മതിച്ചു തരില്ല. എല്ലാം കഴിഞ്ഞ് ഒരു ഫേസ്ബുക്ക് ഫോട്ടോയിലോ പോസ്റ്റിലൊ അതങ്ങൊതുക്കും . ഇതാണ് ഇപ്പോൾ കണ്ടു വരുന്ന പുതിയ സെലിബ്രിറ്റി വിവാഹ ട്രെന്റ്.

  sriya saran

  കൃഷ്ണം വെറുമൊരു കഥയല്ല! ജീവിതത്തിൽ നേരിട്ട സംഭവങ്ങൾ, സിനിമയെ പരിചയപ്പെടുത്തി മോഹൻലാല്‍

  ഇപ്പേൾ സിനിമ ലോകത്തെ സംസാര വിഷയം നടി ശ്രിയ ശരണിന്റെ വിവാഹത്തെക്കുറിച്ചാണ്. അതീവ രഹസ്യമായിട്ടായിരുന്നു താരവും സുഹൃത്തുമായ ആന്ദ്രേ കേച്ചീവുമായുള്ള വിവാഹം നടന്നത്. മാർച്ച് 12 മുംബൈ അന്ധേരിയിലെ ശ്രിയയയുടെ വസതിയിൽ അടുത്ത ബന്ധുക്കളെ മാത്രം സക്ഷിയാക്കിയായിരുന്നു ഇവരുടെ വിവാഹം. അതീവ രഹസ്യമായിരുന്നെങ്കിലും നിമിഷങ്ങൾ കൊണ്ടു തന്നെ വാർത്ത പടർന്നു പിടിക്കുകയായിരുന്നു. ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് നടി ശ്രിയ ശരൺ.

  ആറു മണിക്കൂർ 675 ചോദ്യങ്ങൾ! ബിബിസി അവതാരകനെ കടത്തിവെട്ടി ശ്രീകണ്ഠൻ നായർ

  ശ്രിയ കലിപ്പിലാണ്

  ശ്രിയ കലിപ്പിലാണ്

  വിവാഹ വാർത്തയെ കുറിച്ച് ആദ്യം ചോദിച്ചപ്പോൾ തന്നെ തനിയ്ക്ക് ഒന്നും പറയാൻ ഇല്ല എന്നായിരുന്നു താരത്തിന്റെ മറപടി. താൻ വളരെ രഹസ്യമായി നടത്തിയ വിവാഹം മാധ്യമങ്ങളിൽ വൻ വാർത്തയായതിന്റെ പ്രതിഷേധത്താലാണ് താരം ഇങ്ങനെ പ്രതികരിച്ചത്രേ . വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടു പോലും വാർത്തയെ കുറിച്ചു പ്രതികരിക്കാൻ ശ്രിയയുടെ കുടുംബം പോലു തയ്യാറായിട്ടില്ല. ഇതിനു മുൻപ് വിവാഹ വാർത്തയെ കുറിച്ചുള്ള സൂചന താരത്തിന്റെ കുടുംബം നൽകിയിരുന്നു. എന്നാൽ വാർത്ത വൻ മാധ്യമ ശ്രദ്ധ നേടിയപ്പോൾ കുടുംബം ഒഴിഞ്ഞു മാറുകയായിരുന്നു. ശ്രിയയോടു ചേർന്നുള്ള അടുത്ത വൃത്തങ്ങളാണ് അന്ന് വിവാഹ വാർത്തയെ കുറിച്ച് സൂചന നൽകിയത്. പിന്നീട് മാറ്റി പറയുകയായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

   സിനിമയിൽ നിന്നും അതിഥികൾ ഇല്ല

  സിനിമയിൽ നിന്നും അതിഥികൾ ഇല്ല

  പ്രണയവും വിവാഹവും രഹസ്യമാക്കുമെങ്കിലും സൽക്കാരം ഗംഭീരമാക്കാറാണ് പതിവ്. എന്നാൽ ഇവിടെ ശ്രിയ ആക്കാര്യത്തിലും വ്യത്യസ്തയാണ്. താരത്തിന്റെ വിവാഹത്തിന് സിനിമ മേഖലയിൽ നിന്നും നടൻ മനോജ് ബാജ്പോയിയും ഭാര്യ ശബാനയും മാത്രമാണ് പങ്കെടുത്തത്. അല്ലാതെ മറ്റ് താരങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഹരിദ്വാറിൽ ജനിച്ച ശ്രിയ വളർന്നത് ദില്ലിയിലാണ്. ഹിന്ദി, മലയാളം,കന്നട, തെലുങ്ക്, തമിഴ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ഇവർ. മിക്ക മുൻ നിര നായകന്മാരോടൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇ‌നി വിവാഹ സൽക്കാരം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

   പ്രണയ വിവാഹം

  പ്രണയ വിവാഹം

  ശ്രിയയുടെ വിവാഹം പോലെ തന്നെയാണ് പ്രണയവും. അതീവ രഹസ്യമായിരുന്നു. മുന്നു വർഷത്തിലേറയായി റഷ്യൻ ടെന്നീസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേയുമായി സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തിയത്. എന്നാൽ ഗോസിപ്പു കോളങ്ങളിൽ രണ്ടു പേരുടെയും പേരുകൾ ഇടപിടിച്ചിരുന്നുവെങ്കിലും പ്രതികരിക്കാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ പുറത്തു വന്നത് സത്യമെന്നനിലയിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്. രണ്ടു പേരുടേയും കുടുംബങ്ങളുടെ അനുവാദത്തോടെയാണ് ശ്രിയയും ആന്ദ്രേയു വിവാഹിതരായിരിക്കുന്നത്.

   ചിത്രങ്ങൾ പോലുമില്ല

  ചിത്രങ്ങൾ പോലുമില്ല

  സാധാരണ ഗതിയിൽ സെലിബ്രിറ്റി കമിതാക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായിരിക്കും. ഇവിടെ ശ്രിയയുടേയും അന്ദ്രേയുടെയു ഒരു ചിത്രങ്ങൾ പോലും പ്രേക്ഷകരാരും കണ്ടിട്ടില്ല. പ്രണയത്തെ കുറിച്ചു സൂചന ലഭിച്ചപ്പോൾ തന്നെ ആരാധകർ തപ്പി നോക്കിയെങ്കിലും ഒരു ചിത്രം പോലും ലഭിച്ചിരുന്നില്ല. വിവാഹ ശേഷവും ഇതു പോലെ തന്നെയാണ്. ഇരവരും ഒരിമിച്ചു നിൽക്കുന്നതിന്റേയോ വിവാഹ ചിത്രങ്ങളൊ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വിവാഹ വാർത്ത ഇപ്പോഴും പൂർണ്ണമായി സ്ഥിരീകരിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.

  English summary
  Shriya Saran responds about her Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X