»   » എല്ലാ സ്ത്രീകളെയും പോലെ എനിക്കും മുഖക്കുരുവും ആര്‍ത്തവവുമുണ്ട്, സൗന്ദര്യ രഹസ്യത്തെ കുറിച്ച് ശ്രിയ

എല്ലാ സ്ത്രീകളെയും പോലെ എനിക്കും മുഖക്കുരുവും ആര്‍ത്തവവുമുണ്ട്, സൗന്ദര്യ രഹസ്യത്തെ കുറിച്ച് ശ്രിയ

By: Rohini
Subscribe to Filmibeat Malayalam

എത്ര പറഞ്ഞാലും മനസ്സിലാകില്ല, നായികമാരും സാധാരണ ഒരു സ്ത്രീ തന്നെയാണ്. വിലകൂടിയ സൗന്ദര്യ വര്‍ധക വസ്തുക്കളും വസ്ത്രങ്ങളും ധരിയ്ക്കുന്നു എന്നല്ലാതെ സാധാരമ ഒരു പെണ്‍കുട്ടിയില്‍ നിന്ന് അവര്‍ക്ക് വലിയ വ്യത്യാസമൊന്നുമില്ല. ശ്രിയ ശരണ്‍ എപ്പോഴും അങ്ങനെയാണ് വിശ്വസിയ്ക്കുന്നത്.

ഷൂട്ടിങ്ങിനിടയില്‍ പരാതിയുമായി പ്രകാശ് രാജിനു മുന്നിലെത്താന്‍ കഴിയാതെ ശ്രിയ ശരണ്‍ , കാരണം അറിയുമോ ??

ആറാമത് സൈമ ഫിലിം അവാര്‍ഡിന്റെ റെഡ് കാര്‍പറ്റിലൂടെ നടന്ന് വന്നപ്പോള്‍ ശ്രിയ ശരണ്‍ സംസാരിച്ചതും ആന്തരിക സൗന്ദര്യത്തെ കുറിച്ചാണ്. തന്റെ സൗന്ദര്യ രഹസ്യവും ശ്രിയ വെളിപ്പെടുത്തി. ശ്രിയയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

നല്ല സിനിമകളിലൂടെ ആളുകളുടെ സ്‌നേഹം വേണം

എത്ര സിനിമകള്‍ നിങ്ങള്‍ ചെയ്തു എന്നതിനെക്കാള്‍, പ്രേക്ഷകരുടെ അഭിനന്ദനം കിട്ടുക എന്നതാണ് വലിയ കാര്യം. ആരാധകരുടെ സ്‌നേഹം എപ്പോഴും വേണം. ആ സ്‌നേഹത്തിന് വേണ്ടി ധാരാളം സിനിമകള്‍ ചെയ്യണം. പ്രേക്ഷകരുടെ ജീവിതത്തിനെ ഒരു ഭാഗമാകണം എനിക്ക്.

സിനിമ സമൂഹത്തില്‍ മാറ്റം വരുത്തുമോ

സിനിമ സമൂഹത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ടു വരും എന്ന കാര്യത്തെ കുറിച്ച് എനിക്കറിയില്ല. പക്ഷെ സിനിമയ്ക്ക് എപ്പോഴും ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാനും സന്തോഷിപ്പിക്കാനും കഴിയണം. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാനാണ് എനിക്ക് താത്പര്യം

ശ്രിയയെ പോലെ ആകാന്‍ ആഗ്രഹിക്കുന്നവരോട്

വിജയത്തിലേക്ക് എത്താന്‍ ഒരു കുറുക്കു വഴിയും ഇല്ല. കഠിനമായി പരിശ്രമിയ്ക്കുക തന്നെ വേണം. ആത്മവിശ്വാസം അതിന് നിങ്ങളെ സഹായിക്കും. നിങ്ങളില്‍ വിശ്വസിയ്ക്കുക, ചിരിച്ച മുഖവുമായി നില്‍ക്കുക. സ്വപ്‌നം കാണാന്‍ കഴിഞ്ഞാല്‍ നേടാനും കഴിയും. നിങ്ങളുടെ ജീവിതം ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്തു നോക്കാന്‍ പാടില്ല.

നിങ്ങളായി തന്നെ തുടരൂ

നിങ്ങളെങ്ങനെയാണോ അതാണ് നിങ്ങളുടെ സൗന്ദര്യം. ഓരോരുത്തരും വ്യത്യസ്തരാണ്. അതാണ് നമ്മുടെ സൗന്ദര്യവും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍, നമ്മള്‍ നമ്മളെ തന്നെ സ്വയം കൊല്ലുകയാണ് ചെയ്യുന്നത്.

സൗന്ദര്യം മനസ്സിനാണ്

ഏറ്റവും പ്രധാനം വന്ന വഴി മറക്കരുത് എന്നാണ്. എവിടെ നിന്നാണ് വന്നത്, എവിടെയാണ് നില്‍ക്കുന്നത് എന്നത് എപ്പോഴും ഓര്‍മ വേണം. എപ്പോഴും ചിരിയ്ക്കുക.. പോസിറ്റീവായി ഇരിയ്ക്കുക. അസൂയപ്പെടാതിരിയ്ക്കുക. സൗന്ദര്യം മനസ്സിനാണ് എന്നും ശ്രിയ പറയുന്നു.

ശ്രിയയുടെ സൗന്ദര്യ രഹസ്യം

ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്.. എനിക്ക് മുഖക്കുരു വരാറുണ്ട്.. ആര്‍ത്തവം വരാറുണ്ട്.. നിങ്ങളില്‍ ചിലരെ പോലെ ഹീലുള്ള ചെരുപ്പ് ധരിക്കാന്‍ ഇഷ്ടമല്ല, എന്റെ മുടി ഇഷ്ടമല്ല.. പക്ഷെ ആത്മവിശ്വാസമുണ്ട്. എനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്.. അങ്ങനെ സ്വയം ഇഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ ആ ആന്തരികസൗന്ദര്യം നിങ്ങളുടെ മുഖത്തുമുണ്ടാവും. അതിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല.

ഇഷ്ടമില്ലാത്ത ഒരു ചോദ്യം

പലപ്പോഴും കേള്‍ക്കുന്ന ചോദ്യമാണ്, ഇത്ര വര്‍ഷം എങ്ങിനെ ഒരു ഇന്റസ്ട്രിയില്‍ തുടരുന്നു എന്ന്. ആ ചോദ്യം എനിക്കിഷ്ടമല്ല. ഒരിക്കലും ഒരു നടനോട് ആരും ആ ചോദ്യം ചോദിക്കില്ല. എന്തുകൊണ്ട് ഒരു നടിയോട് ചോദിക്കുന്നു. ദയവ് ചെയ്ത് ആ ചോദ്യം ഇനി എന്നോട് ചോദിക്കരുത്- ശ്രിയ ശരണ്‍ പറഞ്ഞു

English summary
Shriya Saran says that inner beauty is her beauty secret
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam