»   » രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തെന്നിന്ത്യന്‍ താരസുന്ദരി !

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തെന്നിന്ത്യന്‍ താരസുന്ദരി !

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിനായി. ലോകസിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രമായി മാറിയ സിനിമയില്‍ അഭിനയിക്കാനായി താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖ താരങ്ങളടക്കം രംഗത്തു വന്നിരുന്നു.

ബോളിവുഡ് താരങ്ങളായ കിങ് ഖാനും ആമിര്‍ ഖാനും വരെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് മാറ്റി വെച്ച് കാത്തിരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് പ്രധാന വേഷത്തിലെത്തുന്നത്. എം ടി വാസുദേവന്‍ നായരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് തെന്നിന്ത്യന്‍ താരസുന്ദരി

എംടി വാസുദേവന്‍ നായരും വി എ ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് തെന്നിന്ത്യന്‍ താരറാണി ശ്രിയ ശരണ്‍ വ്യക്തമാക്കി. ആറാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടി തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.

മലയാളം പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടി

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ശ്രിയ ശരണ്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ്. മമ്മൂട്ടി പൃഥ്വിരാജ് ടീമിന്റെ പോക്കിരി രാജയില്‍ ശ്രിയയായിരുന്നു നായികയായി എത്തിയത്. കേരളം ഏറെ പ്രിയപ്പെട്ടതാണെങ്കിലും മലയാള ഭാഷ പഠിച്ചെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നുവെന്നും താരം പറഞ്ഞു.

ഇടവേളയ്ക്കു ശേഷം തിരിച്ചുവരവിനൊരുങ്ങുന്നു

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ തിരക്കുള്ള താരമായിരുന്ന ശ്രിയ ശരണ്‍ തിരിച്ചു വരവിനൊരുങ്ങുകയാണ്. ഇടവേളയ്ക്കു ശേഷം തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ച് ശ്രിയ രംഗത്തെത്തിയിട്ടുള്ളതും.

English summary
Shriya Saran will act in Mohanlal's Randamoozham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam