താനും അവിടെയുണ്ടായിരുന്നു!! രക്ഷപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍, ഞെട്ടല്‍ മാറാതെ ശ്രുതി
കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീ പിടുത്തമാണിത് .
സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് നടി ശ്രുതി ഹാസന്റെ ട്വീറ്റാണ്. കാലിഫോർണിയയെ പിടിച്ചു വിഴുങ്ങിയ കാട്ടു തീയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ചു കൊണ്ടുള്ളതായിരുന്നു ട്വീറ്റ്. കാലിഫോർണിയയിൽ കാട്ടു തീ പടർന്നു പിടിക്കുന്നതിന്റെ ഒരു ദിവസം മുൻപ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചൽസിലും ഉണ്ടായിരുന്നുവെന്നും ശ്രുതി പറഞ്ഞു. കാട്ടു തീയെ കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കാൻ കഴിയില്ലെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ശ്രുതി ട്വീറ്റ് ചെയ്തു.

ലോക പ്രശസ്ത ഗായിക ലേഡി ഗംഗ, നടിയും മോഡസുമായ കിം കാർദാഷിൻ, ഹോളവുഡ് നടൻ റെയൻ വിൽസൺ, സംവിധായകൻ ഗ്യാലർമോഡെൽ ടോറോ, ഗായിക മെലിസ എതറിഡ്ജ് തുടങ്ങിയവർ കാട്ടു തീയെ തുടർന്ന് കാൽഫോർണിയയിലെ വീട് ഉപേക്ഷിച്ച് പോയിരുന്നു.
കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീ പിടുത്തമാണിത് . ഉത്തര സാൻഫ്രാൻസിസ്കോ പ്രദേശത്തും ദക്ഷിണ കാലിഫോർണിയയിലും കാട്ടു തീ പടർന്നു പിടിച്ചിരുന്നു. മാലി ബീച്ച് നഗരവും അഗ്നിയ്ക്ക് ഇരയായിട്ടുണ്ട്. ഈ പ്രദേശത്തെ പല വീടുകളും കെട്ടിടങ്ങളും കത്തി നശിച്ചിരുന്നു. കാട്ടുതീ നഗരത്തിലേയ്ക്ക് വ്യാപിച്ചതിനെ തുടർന്ന് ഹോളിവുഡ് താരങ്ങളെ ഉൾപ്പെടെയുള്ളവരെ മാറ്റിപ്പാർപ്പിച്ചിച്ചു.


Click it and Unblock the Notifications











