ഉറങ്ങാൻ കഴിഞ്ഞില്ല!! രാത്രി കരഞ്ഞു തീർത്തു!! സംവിധായകനിൽ നിന്നുള്ള മോശനുഭവത്തെ കുറിച്ച് ശ്രുതി

അച്ഛന്റെ പ്രായമുള്ള സംവിധായകനില്‍ നിന്നു മോശം അനുഭവം നേരിട്ടു

ശ്രുതി നമ്പൂതിരിയെ കുറിച്ച് കുടുതൽ പ്രേക്ഷകർക്ക് കൂടുതൽ പരിചയപ്പെടുത്തി തരേണ്ട ആവശ്യമില്ല, മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായക, രചയിതാവ് എന്ന രീതിയിൽ ശ്രുതി ഫേമസാണ്. ഹിറ്റ് മോക്കറായ അ‍്ജലി മേനോന്റെ കൂടെയിലെ ഒരു സൂപ്പർ ഹിറ്റ് ഗാനം ശ്രുതിയുടേതാണ്. എന്നാൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും കടന്നു വന്ന വഴി അത്ര എളുപ്പമായിരുന്നില്ല. ഒരു പോരാട്ടത്തിന്റേയും കണ്ണീരിന്റേയും കഥ ശ്രുതിയ്ക്ക് പറയാനുണ്ട്. തന്റെ ജീവിതത്തിലെ കറുത്ത അധ്യായത്തെ കുറിച്ച് ശ്രുതി ഇവിടെ മനസ് തുറക്കുകയാണ്.

shruthi namboodiri

അച്ഛന്റെ പ്രായമുള്ള സംവിധായകനിൽ നിന്ന് വളരെ മോശമായ അനുഭവം ഉണ്ടായെന്ന് ശ്രുതി തുറന്നു പറ‍ഞ്ഞു. അതു തന്റെ മനസിനെ വല്ലാതെ വിഷമിപ്പിച്ചുവെന്നും ഇവർ പറഞ്ഞു. കപ്പടിവിയുടെ ഹാപ്പിനസ് പ്രൊജക്ടിലാണ് ശ്രുതി ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഗുരുസ്ഥാനീയരായ വ്യക്തി

ഗുരുസ്ഥാനീയരായ വ്യക്തി

തനിയ്ക്ക് 24-25 വയസ് മാത്രം പ്രായം വരും. ആ സമയത്ത് ഗുരുസ്ഥാനീയരായി കണ്ടവരിൽ നിന്നും അച്ഛന്റെ സ്ഥാനത്തു കണ്ടയാളുകളിൽ നിന്നുമാണ് തനിയ്ക്ക് മോശം അനുഭവം ഉണ്ടായത്. അത്രയ്ക്ക് പ്രായമായ ആളിൽ നിന്നാണ് തനിയ്ക്ക മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നതെന്ന് ശ്രുതി നമ്പൂതിരി പറഞ്ഞു. ഞെട്ടിപ്പിക്കുന്നഅനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.

ഫിലിം മേക്കറുടെ അടുത്ത് നിന്ന്  നേരിട്ടത്

ഫിലിം മേക്കറുടെ അടുത്ത് നിന്ന് നേരിട്ടത്

ഒരു ഫിലിം മേക്കറുടെ അടുത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവം തനിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി പറഞ്ഞു. അന്ന് തനിയ്ക്ക് ആരോടും ഒന്നും പറയാൻ പറ്റിയിരുന്നില്ല. രാത്രി മുഴുവൻ കരഞ്ഞ് തീർക്കുകയായിരുന്നു എന്നും ശ്രുതി ഹാപ്പിനസ് പ്രൊജക്ടിലൂടെ വ്യക്തമാക്കി. അയാൾ അന്ന എന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും ശ്രുതി പറ‍ഞ്ഞു.

 അയാൾ കാണിച്ചത്

അയാൾ കാണിച്ചത്

അയാൾ തനിയ്ക്ക് നേരെ മോശമായ ആംഗ്യമായിരുന്നു കാണിച്ചത്. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അത് എത്ര ചെറിയ ജെസ്റ്ററാണെങ്കിലും തന്നെ വല്ലാതെ അതു വേദനപ്പെടുത്തിയെന്നും ശ്രുതി പറഞ്ഞു. സെക്ഷ്വലി നമ്മളെ വല്ലാതെ മുറിവേൽപ്പിക്കുന്ന തരത്തിലുളള പെരുമാറ്റമായിരുന്നു അത്. തന്നോട് ഇങ്ങനെയൊക്കെ പെരുമാറിയിട്ടും ആയാളെ തനിയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് ഒർക്കുമ്പോഴാണ് സങ്കടമെന്നും അവർ കൂട്ടിച്ചേർത്തു.

 സിനിമയിൽ കൂടുതൽ

സിനിമയിൽ കൂടുതൽ

സിനിമയിൽ മാത്രമല്ല ഇത്തരത്തിലുളള മോശമായ അനുഭവങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലയിലും നടക്കുന്നുണ്ട്. പക്ഷെ സിനിമയിൽ ഇത് ഇത്തിരി കൂടുതലാണെന്ന് മാത്രം. തന്റെ അനുഭവത്തിൽ നിന്ന് അത്തരത്തിലുളള അനുഭവങ്ങൾ സിനിമ ഫീൽഡിൽ കൂടുതലാണ്. എന്നാൽ ഇപ്പോൾ അതിനു കുറച്ചു മാറ്റം വന്നിട്ടുണ്ട്.

ന്യൂജെനറേഷൻ ഫിലിം മേക്കേഴ്സ്

ന്യൂജെനറേഷൻ ഫിലിം മേക്കേഴ്സ്

ഇന്ന് ഈ അവസ്ഥയ്ക്ക് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ന്യൂ ജെനറേഷൻ ഫിലിം മേക്കേഴ്സ് ഒരുപാട് പേർ എത്തിയിട്ടുണ്ട്. അവർ എല്ലാവരും വർക്കിൽ ഫോക്കസിഡാണ്. അവർക്ക് തങ്ങളുടെ കരിയറാണ് പ്രധാനം അല്ലാതെ മറ്റു തരത്തിലുള്ള കാര്യങ്ങളല്ല. അത്തരത്തിലുള്ള മാറ്റങ്ങൾ പ്രകടമാകുന്നുണ്ട്.

 ഐ സപ്പോർട്ട് ഡബ്ല്യൂസിസി

ഐ സപ്പോർട്ട് ഡബ്ല്യൂസിസി

സിനിമ മേഖലയിൽ ഡബ്ല്യൂസിസി വലിയ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട് . ആരു തള്ളി പറഞ്ഞാലും താൻ അതിനെ പിന്തുണക്കുന്നു എന്നു ശ്രുതി നമ്പൂതിരി പറഞ്ഞു. ഇത്തരത്തിലുളള സംഘടന ആവശ്യമാണ്. എവിടെ പുരുഷ മേധാനിത്വമുണ്ടോ അവിടെയാക്കെ ഇത്തരത്തിലുളള ഒരു സംഘടന ആവശ്യവുമാണ്. ഡബ്ല്യൂസിസി വരാന്‍ വളരെ ലേറ്റായി പോയിയെന്നും ശ്രുതി നമ്പൂതിരി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X