»   » അന്യമതക്കാരനുമായുള്ള പ്രണയത്തിനും വിവാദത്തിനും ശേഷം ശ്രുതി മേനോന്‍ പുതിയ ചിത്രത്തിലേക്ക്!!

അന്യമതക്കാരനുമായുള്ള പ്രണയത്തിനും വിവാദത്തിനും ശേഷം ശ്രുതി മേനോന്‍ പുതിയ ചിത്രത്തിലേക്ക്!!

Posted By: Sanviya
Subscribe to Filmibeat Malayalam

ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത് ഷൈന്‍ നിഗമും ശ്രുതി മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കിസ്മത്. 2016ല്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി. രണ്ട് വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ തമ്മില്‍ പ്രണയിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളുമായിരുന്നു ചിത്രം. സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു.

ഇപ്പോഴിതാ കിസ്മതിന് ശേഷം പ്രദീപ് ചോക് ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയാകാന്‍ ഒരുങ്ങുകയാണ് ശ്രുതി മേനോന്‍. ചിപ്പി എന്നാണ് ചിത്രത്തിന്റെ പേര്. ചേരിയില്‍ ചിപ്പ്‌സ് വില്‍ക്കുന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് ശ്രുതി മേനോന്‍ എത്തുന്നത്. കുട്ടികളെ ലക്ഷ്യമാക്കി ഒരുക്കുന്ന ചിത്രമാണ് ചിപ്പി. കടല്‍ത്തീരത്ത് അടുത്തുള്ള സ്‌കൂളിനെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്.

shruthy-menon

ചിത്രത്തിന്റെ കഥ തന്നെ ആകര്‍ഷിച്ചുവെന്നും അതുക്കൊണ്ടാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും നടി ശ്രുതി മേനോന്‍ പറഞ്ഞു. സലിം കുമാര്‍, മണികണ്ഠന്‍, ജോയി മാത്യു, സുരഭി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലശ്ശേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മെയ് രണ്ടിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Shruthy Menon in her next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam