»   » വിവാഹ ഫോട്ടോയില്‍ സ്വപ്‌ന സുന്ദരിയെ പോലെ ശ്രുതി മേനോന്‍... അതി മനോഹരം ഈ ചിത്രങ്ങള്‍

വിവാഹ ഫോട്ടോയില്‍ സ്വപ്‌ന സുന്ദരിയെ പോലെ ശ്രുതി മേനോന്‍... അതി മനോഹരം ഈ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

2017 നവംബര്‍ ആദ്യ വാരത്തിലാണ് ചലച്ചിത്ര താരവും ടെലിവിഷന്‍ അതാരകയുമായ ശ്രുതി മേനോന്റെ വിവാഹം നടന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന മനോഹരമായ ചടങ്ങായിരുന്നു ശ്രുതിയുടെ വിവാഹം. എന്നാല്‍ വിവാഹ ചിത്രങ്ങള്‍ അധികം ആരാധകര്‍ക്ക് കിട്ടിയിരുന്നില്ല.

ഇപ്പോഴിതാ തന്റെ വിവാഹ ചിത്രങ്ങള്‍ ശ്രുതി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിയ്ക്കുന്നു. 2018 ലേക്ക് കടക്കവേ, 2017 ല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച വിവാഹം എന്ന വലിയ മാറ്റത്തെ കുറിച്ച് പറയവെയാണ് ശ്രുതി വവാഹ ഫോട്ടോകള്‍ പങ്കുവച്ചത്.

സ്വപ്‌ന സുന്ദരി

വിവാഹ ചിത്രത്തില്‍ ശ്രുതി മേനോന്‍ സ്വപ്‌ന സുന്ദരിയായിരിയ്ക്കുന്നു എന്നാണ് ഫോട്ടോ കാണുന്ന ഒറ്റ നോട്ടത്തില്‍ കാഴ്ചക്കാരുടെ ഉള്ളിലെത്തുന്നത്.

ശ്രുതി എഴുതിയത്

2017 ജീവിതത്തിലെ മാറ്റമായിരുന്നു. ആശംസകളും സ്‌നേഹവും അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഒരിക്കലും പിന്നോട്ട് പോയി ഒരു നല്ല തുടക്കം കുറിക്കാന്‍ സാധിക്കില്ല. എന്നാല്‍ നല്ല അവസാനമിട്ട് പുതിയൊരു തുടക്കം കുറിക്കാന്‍ ഇപ്പോള്‍ സാധിക്കും എന്ന് പറഞ്ഞാണ് ശ്രുതിയുടെ ന്യൂ ഇയര്‍ ആശംസ.

നീ കൂടെയുള്ളപ്പോള്‍

നീ കൂടെയുള്ളപ്പോള്‍ എല്ലാം നല്ലതാണെന്ന് ഭര്‍ത്താവ് സഹിലിനെ ടാഗ് ചെയ്തും ശ്രുതി എഴുതി. ഈ കുറിപ്പിനൊപ്പമാണ് മനോഹരമായ വിവാഹ ചിത്രങ്ങളും ശ്രുതി മേനോന്‍ പങ്കുവച്ചത്.

ഭര്‍ത്താവിനൊപ്പം മുംബൈയില്‍

മുംബൈയില്‍ സ്ഥിരതാമസമാക്കിയ സഹില്‍ ടിംപാഡിയാണ് ശ്രുതിയുടെ ഭര്‍ത്താവ്. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഭര്‍ത്താവിനൊപ്പം മുംബൈയിലാണ് ശ്രുതിയിപ്പോള്‍.

ശ്രുതി മേനോന്‍

അവതാരകയ്ക്കു പുറമെ അറിയപെടുന്ന മോഡല്‍ കൂടിയാണ് ശ്രുതി. ഫോര്‍വേഡഡ് മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ താന്‍ ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടുകളില്‍ ഒന്നാണ് ഇതൊന്നും അതില്‍ പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നുമായിരുന്നു വിവാദങ്ങളോട് ശ്രുതി പ്രതികരിച്ചത്.

കിസ്മത്ത് നായിക

ഒത്തിരി ചിത്രങ്ങളില്‍ സഹതാര നായികയായി എത്തിയ ശ്രുതി ഏറ്റവുമൊടുവില്‍ കേന്ദ്ര നായികയായി അഭിനയിച്ചത് കിസ്മത്ത് എന്ന ചിത്രത്തിലാണ്. ഷാനവാസ് ബാവൂട്ടി സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് ശ്രുതിയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചു.

English summary
Actress Shruthy Menon recently got married to businessman Sahil Timbadia. As she ushered in the new year, Shruthy put an end to the fans' curiosity as to how the surreal the wedding moments were by posting a few pictures.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X