»   » ആസിഫ് അലിയുടെ കൂടെ ശ്രുതി രാമചന്ദ്രന്‍ പുതിയ ചിത്രത്തില്‍

ആസിഫ് അലിയുടെ കൂടെ ശ്രുതി രാമചന്ദ്രന്‍ പുതിയ ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

പ്രേതം എന്ന ചിത്രത്തില്‍ നായികയായിരുന്ന ശ്രുതി രാമചന്ദ്രന്‍ ആസിഫ് അലിയുടെ കൂടെ സണ്ടേ ഹോളിഡേ എന്ന ചിത്രത്തില്‍ തിരിച്ചു വരുന്നു. ചിത്രത്തില്‍ 2 സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെന്നും അതിലൊന്ന് താനാണൊന്നും ശ്രുതി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. കഥയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ നടി കൂടുതല്‍ വ്യക്തമാക്കിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ നായിക അപര്‍ണ ബാലമുരളി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

shruti-ramachandran

രഞ്ജിത്ത് സംവിധാനം ചെയ്ത ദുല്‍ഖറിന്റെ ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി വെള്ളിത്തിരയില്‍ എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതായിരുന്നു ഞാന്‍ എന്ന ചിത്രത്തിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളും. രഞ്ജിത്ത് സംവിധാനം ചെയ്ത് ജയസൂര്യ നായകനായ പ്രേതം എന്ന ഹൊറര്‍ ചിത്രത്തില്‍ നാമധാരകമായ കഥാപാത്രമായിരുന്നു ശ്രുതിയുടേത്. പ്രേക്ഷകരും വിമര്‍ശകരുമെല്ലാം ഒരു പോലെ ആസ്വദിച്ചു ഇതിലെ അഭിനയം.

ബൈസിക്കിള്‍ തീവ്‌സ് (Bicycle Thievse) സംവിധാനം ചെയ്ത ജിസ് ജോയിയാണ് ഇതിന്റെ സംവിധായകന്‍. പ്രേക്ഷകരെ രസിപ്പിക്കുന്ന കോമഡി ചിത്രത്തില്‍ അച്ഛന്റേയും മകന്റേയും കഥയാണ് പ്രമേയം. ആസിഫ് അലിയുടെ കൂടെയുള്ള സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണിത്. 2017 മെയ്യില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ലാല്‍ ജോസ്, സിദ്ദിഖ്, ആശാ ശരത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

English summary
Shruti Ramachandran, the Pretham fame actress is back to the silver screen with Asif Ali's Sunday Holiday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam