twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷട്ടര്‍ ഹിന്ദിയില്‍ തുറക്കുന്നില്ല

    By Aswathi
    |

    അടുത്തിടെ ഒത്തിരി മലയാളം ചിത്രങ്ങള്‍ തമിഴിലേക്കും ഹിന്ദിയിലേക്കുമെല്ലാം റീമേക്ക് ചെയ്തിട്ടുണ്ട്. ആ നിരയിലെത്തുന്നുവെന്ന് ഒടുവില്‍ കേട്ടത് ജിത്തു ജോസഫ് സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യമാണ്. ചിത്രത്തിന്റെ പ്രാരംഭ ജോലികളെല്ലാം തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ കുറെക്കാലമായി കേള്‍ക്കുന്നു ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ ഹിന്ദിയില്‍ തുറക്കുന്നു എന്ന്. ഇപ്പോള്‍ അതിനെ കുറിച്ചൊന്നും പറയുന്നത് കേള്‍ക്കുന്നില്ല. എന്താണ് കാര്യം.

    വേറെ ഒന്നുമല്ല. ഷട്ടര്‍ ഹിന്ദിയില്‍ തുറക്കുന്നില്ല. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് എടുക്കാനുള്ള തീരുമാനത്തില്‍ നിന്നു സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പിന്മാറി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക പേജിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില സാങ്കേതിക കാരണങ്ങളാല്‍ ഹിന്ദി ഷട്ടര്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയെന്ന് അല്‍ഫോണ്‍സ് ഫേസ്ബുക്കിലെഴുതി.

    Shutter

    അതേ സമയം മറ്റൊരു ചിത്രവുമായി അല്‍ഫോണ്‍സ് എത്തുന്നുണ്ട്. സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ നിര്‍മാണത്തിലാണ് പുതിയ ചിത്രമെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. നേരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെശ്രദ്ധിക്കപ്പട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍.

    ലാലിനെയും ശ്രീനിവാസനെയും സജിതാ മഠത്തിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ജോയ് മാത്യു സംവിധാനം ചെയ്ത ചിത്രമാണ് ഷട്ടര്‍. ചിത്രത്തിന് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ ലഭിച്ചിരുന്നു. 2013 കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പ്രേക്ഷകപുരസ്‌കാരവും ലഭിച്ചിരുന്നു.

    English summary
    It was earlier reported that Joy Mathew's movie Shutter is getting its Hindi remake. Now, Alphonse Putharen, who was supposed to remake the movie in Hindi, says that the project has been cancelled.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X