For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകളെ കയറിപ്പിടിക്കാന്‍ യാതൊരു അവകാശവുമില്ല; അനുവാദമില്ലാത്ത സ്പര്‍ശനം പോലും തെറ്റ്: ശ്വേത മേനോന്‍

  |

  കേരളക്കരയെ ഞെട്ടിച്ച് കൊണ്ടാണ് സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് എത്തിയ യുവനടിമാര്‍ക്ക് ശാരീരിക അക്രമണം നേരിടേണ്ടി വന്ന വാര്‍ത്ത പുറത്ത് വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ അവസ്ഥയിലൂടെ തനിക്കും കടന്ന് പോവേണ്ടി വന്നിട്ടുണ്ടെന്നും അന്നും താനിത് പോലെ പറഞ്ഞ് രംഗത്ത് വന്നതാണെന്നും വ്യക്തമാക്കി നടി ശ്വേത മേനോന്‍ എത്തിയിരിക്കുകയാണ്.

  ഇനിയും സുരക്ഷയില്‍ കുറച്ചൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷ അല്‍പം കുറഞ്ഞാലും പൊതുജനങ്ങള്‍ക്ക് സ്ത്രീകളെ കയറിപ്പിടിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞതായി മനോരമ പങ്കുവെച്ച റിപ്പോര്‍ട്ടിലൂടെ പറയുന്നു.

  'സിനിമയുടെ പ്രൊമോഷന് വേണ്ടി പൊതുസ്ഥലത്ത് പോയ സിനിമാ താരങ്ങള്‍ക്ക് ശാരീരിക ആക്രമണം നേരിടേണ്ടി വന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. ഒരു സിനിമയില്‍ അഭിനയിച്ചവര്‍ക്ക് അതിന്റെ പ്രൊമോഷന് വേണ്ടി പുറത്തിറങ്ങി നടക്കാതിരിക്കാന്‍ കഴിയില്ല. കോഴിക്കോട് മാത്രമല്ല ലോകത്തിന്റെ ഏത് കോണിലായാലും സ്ത്രീകള്‍ക്ക് പേടി കൂടാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയണം.

  നൂറ് ശതമാനം സാക്ഷാരതയുള്ള ഒരു സംസ്ഥാനത്താണ് നമ്മള്‍ ജീവിക്കുന്നത്. ആ ഒരു ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങി നടക്കുന്നതും. ഞങ്ങളും ജോലി ചെയ്യനാണ് പുറത്തിറങ്ങുന്നത്'.

  Also Read: ബന്ധം വേര്‍പ്പെടുത്താതെ രണ്ടാമതും വിവാഹിതനായി? വിവാഹശേഷമുള്ള സണ്ണി ഡിയോളിന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയാവുന്നു

  'ശാരീരികമായി കയ്യേറ്റം ചെയ്യുന്നത് വരെ കാര്യങ്ങള്‍ എത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഈ ഒരവസ്ഥ നേരിട്ട ഒരാളെന്ന നിലയിലാണ് ഞാനിത് പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാമായിരുന്നെന്ന് പറയുന്നവരുണ്ട്. എല്ലാവരും ഒരുപോലെയല്ല എന്ന് ആദ്യം മനസിലാക്കുക. ഒരു പെണ്‍കുട്ടി പ്രതികരിച്ചു, മറ്റൊരു പെണ്‍കുട്ടിയ്ക്ക് അതിന് കഴിഞ്ഞില്ല. അവള്‍ പോയി സോഷ്യല്‍ മീഡിയയില്‍ എഴുതി'.

  Also Read: മുരളി എന്നോട് പിണങ്ങി, ആ വ്യഥ മനസിലുണ്ട്; മുരളിയുടെ മകളെ അനുഗ്രഹിക്കാന്‍ പോയിരുന്നു; മമ്മൂട്ടി അന്ന് പറഞ്ഞത്

  'എല്ലാവര്‍ക്കും പെട്ടെന്ന് പ്രതികരിക്കന്‍ കഴിഞ്ഞെന്ന് വരില്ല. നമ്മളെ ഒരാള്‍ കയറിപ്പിടിക്കുമ്പോള്‍ ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്ന് വരില്ല. അനുവാദമില്ലാത്ത സ്പര്‍ശനം ഒരു പെണ്‍കുട്ടിയെ എത്രത്തോളം തളര്‍ത്തുമെന്ന് അവള്‍ക്ക് മാത്രമേ അറിയുകയുള്ളുവെന്നും' ശ്വേത മേനോന്‍ പറയുന്നു.

  Also Read: ചേച്ചിയുടെ മുൻഭർത്താവ് വേറെ വിവാഹം കഴിച്ചു; അവര്‍ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, നിങ്ങള്‍ക്കെന്താ?, അഭിരാമി

  'സോഷ്യല്‍ മീഡിയയിലുള്ള ആളുകള്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളുടെ സ്വഭാവത്തെയും വസ്ത്രധാരണത്തെയും മോശമായി ചിത്രീകരിക്കുകയാണ്. ഇതെല്ലാം ഞാനും അനുഭവിച്ചതാണ്. 1999 ലും 2013 ലും ഞാന്‍ സംസാരിച്ചത് തന്നെ ഇപ്പോള്‍ 2022 ലും സംസാരിക്കേണ്ടി വരുന്നത് എന്ത് കഷ്ടമാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത വേണമെന്ന് ഞാന്‍ അന്ന് മുതല്‍ പറയുന്ന കാര്യമാണ്.

  ആണ്‍പെണ്‍ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങളെ ആയോധനകലകളും പഠിപ്പിക്കണം. പഠനം മാത്രമല്ല ആരോഗ്യവും പ്രധാനമാണ്'. 2007 ലെ ഒരു അഭിമുഖത്തില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നതായി ശ്വേത കൂട്ടിച്ചേര്‍ത്തു.

  'ഇനിയും ഇക്കാര്യങ്ങള്‍ പറഞ്ഞ് സമയം കളയാതെ പ്രവര്‍ത്തിച്ച് കാണിക്കുകയാണ് വേണ്ടത്. ഇന്നലെ ശാരീരിക അതിക്രമത്തിന് വിധേയരായ രണ്ട് പെണ്‍കുട്ടികളെയു ഞാന്‍ പിന്തുണയ്ക്കുന്നു. ഈ സമയത്ത് അവരെ വിമര്‍ശിക്കാനോ ആക്രമിക്കാനോ പോകാതെ ഇത്തരം പ്രവണതയുടെ മൂലകാരണത്തെ പറ്റി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും' ശ്വേത പറഞ്ഞു.

  English summary
  Shweta Menon Opens Up About Latest Issue On Young Actresses Assault
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X