»   » ശ്വേത മേനോനും കളിമണ്ണും തമിഴിലേക്ക്

ശ്വേത മേനോനും കളിമണ്ണും തമിഴിലേക്ക്

Posted By:
Subscribe to Filmibeat Malayalam

തുടക്കം മുതല്‍ വിവാദങ്ങളില്‍ മുങ്ങിയ ചിത്രമാണ് കളിമണ്ണ്. ശ്വേത മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചു എന്നതായിരുന്നു വിവാദങ്ങള്‍ക്ക് വേദിയൊരുക്കിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ വാളെടുത്തവരാരെയും കണ്ടില്ല. കളിമണ്ണ് വെറും പ്രസവത്തിന്റെ പേരുപറഞ്ഞ തള്ളിയക്കളയേണ്ട ചിത്രമല്ല, മറിച്ച് കേരളിയര്‍ കണ്ടിരിക്കേണ്ട ചിത്രമാണെന്നായിരുന്നു അഭിപ്രായങ്ങള്‍.

വ്യത്യസ്തമായ കഥയിലൂടെയും പശ്ചാത്തലത്തിലൂടെയും ബ്ലസിയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മലയാളികള്‍ അംഗീകരിച്ച ചിത്രം ഇനി തമിഴിലേക്ക് പോകുകയാണ്. 'ഉയിരിന്‍ ഓസയ്' എന്നപേരിലാണ് തമിഴിലേക്ക് മൊഴിമാറ്റം നടത്താനൊരുങ്ങുന്നത്. ശ്വേത മേനോന്‍ തന്നെയായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റ് കഥാപാത്രങ്ങളെയും അണിയറപ്രവര്‍ത്തകരെയും തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം.

Kalimannu

മാതൃത്വത്തെ കുറിച്ചാണ് കണിമണ്ണ പ്രേക്ഷകരുമായി പങ്കുവച്ചത്. മീര എന്ന ഐറ്റം ഡാന്‍സുകാരിയുടെ ആത്മഹത്യ ശ്രമത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മീരയുടെ ജീവിതത്തില്‍ അതിന് മുമ്പ് എന്ത് സംഭവിച്ച ഇനിയെന്ത് സംഭവിക്കും എന്നതിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. മരണപ്പെട്ട ഭര്‍ത്താവില്‍ നിന്ന് ബീജം സ്വീകരിച്ച് ഗര്‍ഭംധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന അമ്മയുടെ കഥ.

ബിജുമേനോനാണ് ഭര്‍ത്താവിന്റെ വേഷത്തിലെത്തിയത്. ഒരു ടാക്‌സി ഡ്രവറുടെ വേഷമാണ് ബിജുവിന്. ഒരു അപകടത്തില്‍ പരിക്കേറ്റ് ബിജു അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നു. തുടര്‍ന്ന് സാങ്കേതിക സഹായത്തോടെ കൃത്രിമമായി ബീജം സ്വീകരിച്ച് പ്രസവിക്കുന്ന അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശ്വേത മേനോന്‍ എന്ന നടിയിലൂടെ സമൂഹത്തില്‍ മുന്നില്‍ പ്രതിഫലിപ്പിക്കാനുള്ള ബ്ലസിയുടെ ശ്രമം പൂര്‍ണമായും വിജയം കണ്ടതാണ് ചിത്രത്തിന്റെ നേട്ടം.

English summary
Actress Shweta Menon's movie Kalimannu was a much hyped one owing to the uniqueness in its theme. Moreover, the movie had the live delivery scene of the actress. The movie had faced many controversies due to the same. Now, the latest buzz is that Kalimannu is getting its Tamil remake!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam