»   » ശ്വേത ലാലിന്റെ അമ്മയാവുന്നു

ശ്വേത ലാലിന്റെ അമ്മയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Shweta Menon
ഒരേ ട്രാക്കില്‍ പോകുന്നതിനോട് ശ്വേതയ്ക്ക് താത്പര്യമില്ല. വ്യത്യസ്തമായ വേഷങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന താരത്തെ തേടി ഒരമ്മ വേഷം എത്തിയിരിക്കുകയാണ്. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തില്‍ തന്റെ നായക വേഷം ചെയ്ത ലാലിന്റെ അമ്മയാവാനാണ് ശ്വേതയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഒഴിമുറി എന്ന മധുപാല്‍ ചിത്രത്തിലാവും ശ്വേത തികച്ചും വ്യത്യസ്തമായ ഈ വേഷം അവതരിപ്പിക്കുക

സാള്‍ട്ട് ആന്റ് പെപ്പറിലെ റൊമാന്‍സ് സീനുകളില്‍ അഭിനയിച്ച ശേഷം തനിക്ക് ലാലിനോട് വാത്സല്യം തോന്നിയിരുന്നുവെന്ന് ശ്വേത പറയുന്നു. ലാലിന്റെ അമ്മയാവുന്നതില്‍ സന്തോഷമേയുള്ളൂ. ഇതെന്റെ കരിയറിനെ മറ്റൊരു തലത്തിലേയ്ക്കുയര്‍ത്തും. അടുത്ത തവണ ലാലിന്റെ മകളാവണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്വേത.

ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യ ശ്വേത തന്നെയാണെന്ന് സംവിധായകന്‍ മധുപാല്‍ പറയുന്നു. ചെറുപ്പക്കാരിയായ പെണ്‍കുട്ടി, മദ്ധ്യവയസ്‌ക, പ്രായമായ സ്ത്രീ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാവും ശ്വേത ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക

English summary
she will now be seen playing his mother in Madhupal's 'Ozhimuri'.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam