»   » കൈക്കുഞ്ഞുമായി ശ്വേത വേദിയില്‍

കൈക്കുഞ്ഞുമായി ശ്വേത വേദിയില്‍

Posted By:
Subscribe to Filmibeat Malayalam
Shwetha Menon and baby
സിനിമാരംഗത്തെ പ്രമുഖര്‍ അണിനിരന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ പക്ഷേ താരമായി മാറിയത് 40 ദിവസം പ്രായമുള്ള കുഞ്ഞായിരുന്നു. നടി ശ്വേത മേനോനാണ് തന്റെ കൈക്കുഞ്ഞുമായി അവാര്‍ഡ് വേദിയിലെത്തിയത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ശ്വേത തന്റെ മകള്‍ സബെയ്‌നയേയും ഒപ്പം കൂട്ടിയിരുന്നു.

സബെയ്‌നയേയും എടുത്ത് ശ്വേത വേദിയിലെത്തിയതോടെ ഏവരുടേയും ശ്രദ്ധ കുട്ടിയിലായി. നടന്‍ ദിലീപും ഗണേഷ് കുമാറുമെല്ലാം കുഞ്ഞിനെ കാണാന്‍ തിരക്കുകൂട്ടി. കുഞ്ഞിനേയും കയ്യിലെടുത്താണ് ശ്വേത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ബ്ലസി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ശ്വേതയുടെ പ്രസവവും ചിത്രീകരിച്ചിരുന്നു. ക്യാമറയ്ക്ക് മുന്നിലേയ്ക്ക് പിറന്ന് വീണ സബെയ്‌ന ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വിജയദശമി ദിനത്തിലാണ് കുഞ്ഞിന് സബെയ്‌ന എന്ന് പേരിട്ടത്. ഭര്‍ത്താവായ ശ്രീവത്സന്‍ മേനോനാണ് ഈ പേര് കണ്ടുപിടിച്ചതെന്ന് ശ്വേത പറയുന്നു. ശ്വേതയ്ക്കും കുഞ്ഞിനുമൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കാനായി തന്റെ ജോലി പോലും ഉപേക്ഷിച്ചിരിക്കുകയാണ് ശ്രീവത്സന്‍. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പ്രമേയമാകുന്ന കളിമണ്ണിന്റെ രണ്ടു ഷെഡ്യൂളുകള്‍ കൂടി ഇനി പൂര്‍ത്തിയാവാനുണ്ട്.

English summary
Interestingly, my baby will turn 40 days old on the same day and I am taking her with me to receive the award," says Shwetha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam