»   » ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് വരുന്നു

ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് വരുന്നു

Posted By:
Subscribe to Filmibeat Malayalam
Shyamaprasad
പ്രവാസി കുടുംബങ്ങളുടെ കഥ പറയുന്ന ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ് പ്രദര്‍ശനത്തിനെത്തുന്നു. വിദേശത്ത് താമസിക്കുന്ന കുടുംബങ്ങളിലെ അന്തസംഘര്‍ഷങ്ങളുടെകഥ പറയുന്ന ചിത്രം പൂര്‍ണമായും ലണ്ടനിലാണ് ചിത്രീകരിച്ചത്. ഇതുവരെയുള്ള ശ്യാമപ്രസാദ് ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് സൂചന. അജയന്‍ വേണുഗോപാലനാണ് ഇംഗ്ലീഷിന് തിരക്കഥ രചിച്ചിരിക്കുന്നത്.

ഒന്നോരണ്ടോ കഥാപാത്രങ്ങള്‍ കേന്ദ്രമാകുന്നതിന് പകരം കുറേയേറെ കഥാപാത്രങ്ങളെ വച്ച് പല കഥകള്‍ പറഞ്ഞുപോകുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ശ്യാമപ്രസാദ് പറയുന്നു. ലണ്ടനില്‍ ഇന്ത്യന്‍ വംശജര്‍ ഏറെ താമസിക്കുന്ന ഈസ്റ്റ് ഹാമിലും പരിസരത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

ജയസൂര്യ, നിവിന്‍പോളി, മുകേഷ്, നാദിയ മൊയ്തു, രമ്യ നമ്പീശന്‍ എന്നിവരെല്ലാം അഭിനയിക്കുന്ന ചിത്രത്തില്‍ 5 ഗാനങ്ങളുണ്ട്. പാട്ടുകളോരോന്നും ചിത്രത്തിനോടും പശ്ചാത്തലസംഗീതത്തോടും ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് സംവിധായകന്‍ പറയുന്നു.

യുട്യൂബിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ ശങ്കര്‍ ടക്കര്‍ ഈ ചിത്രത്തിലെ ഒരു ഗാനത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. രമ്യ നമ്പീശന്‍, രോഹന്‍ കൈമള്‍, സുചിത് സുരേഷന്‍, ജോബ് കുര്യന്‍, നേഹ നായര്‍ എന്നിവരാണ് ഗായകര്‍. ചിത്രം മെയ് 24നാണ് പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Popular art house director Shyamaprasad has titled his new movie as nglish.The movie will have Jayasuriya playing the lead for the first time in a Shyamaprasad movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam