»   » ലണ്ടനില്‍ ഒരു ജയസൂര്യ ചിത്രം

ലണ്ടനില്‍ ഒരു ജയസൂര്യ ചിത്രം

Posted By:
Subscribe to Filmibeat Malayalam
അരികെ എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദ് തന്റെ പുതിയ ചിത്രമായ 'ഇംഗ്ലീഷി'ന്റെ പണിപ്പുരയിലാണ്. ചിത്രീകരണം പൂര്‍ണ്ണമായും ലണ്ടനില്‍ നടക്കുന്ന ചിത്രത്തില്‍ ജയസൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജയസൂര്യ ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ ആദ്യമായി നായകനായി എത്തുകയാണ്. ഒരു ശരത്കാലത്തിന്റെ പാശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയകാലഘട്ടം.

ലണ്ടന്‍ മലയാളികളുടെ പ്രവാസ ജീവിതത്തിലെ അരക്ഷിതാവസ്ഥ വിഷയമാക്കുന്ന ചിത്രം നാലു പ്രധാന കഥാപാത്രങ്ങളുടെ ജീവിതപരസരങ്ങളിലൂടെ വികസിക്കുന്നു. പ്രണയം, വിരഹം, സൗഹൃദം, മാതൃത്വം ഇവയൊക്കെ വ്യത്യസ്ത ചുറ്റുപാടുകളിലൂടെ സിനിമയ്ക്ക് വിഷയമാകുന്നു. നവരംഗ് സ്‌ക്രീന്‍സിന്റെ ബാനറില്‍ വിനുദേവ് നിര്‍മ്മിക്കുന്ന ഇഗ്ലീഷിന്റെ ചിത്രീകരണം ഒക്ടോബറില്‍ ലണ്ടനില്‍ തുടങ്ങും. നിവിന്‍പോളി, മുകേഷ്, മുരളിമേനോന്‍, രമ്യാനമ്പീശന്‍, നദിയാ മൊയ്തു, സോനാനായര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അടുത്തകാലത്തായി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു, ഇലക്ട്ര, അരികെ തുടങ്ങിയ ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും തിയറ്റര്‍ വിജയം കൈവരിച്ചിട്ടില്ല. അടുത്ത ദിവസം അന്തരിച്ച പ്രമുഖനിര്‍മ്മാതാവ് വിന്ധ്യന്‍ നിര്‍മ്മിച്ച ഇലക്ട്ര ഇതുവരെ തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ടില്ല.

ഏറ്റവും പുതിയ ചിത്രമായ അരികെയില്‍ ദിലീപ്, മംമ്ത മോഹന്‍ദാസ്, സംവൃത സുനില്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. മിനിമം പ്രേക്ഷകരുള്ള ദിലീപിനെ ചിത്രം തിയറ്ററില്‍ സഹായിച്ചില്ല. മമ്മൂട്ടി, മീര ജാസ്മിന്‍ എന്നിവരുടെ ഒരേ കടല്‍ പോലുള്ള മികച്ച സിനിമകള്‍ ചെയ്ത ശ്യാമപ്രസാദിപ്പോള്‍ ആര്‍ട്ട്ഹൗസ് സിനിമകള്‍ക്കും മുഖ്യധാരയ്ക്കുമിടയിലുള്ള സമദൂരസിനിമയിലാണെന്നു പറയാം. മുഖ്യധാരയിലെ അഭിനേതാക്കളെ അണിനിരത്തികൊണ്ടുതന്നെ വ്യത്യസ്തമായ സിനിമ ഒരുക്കുവാന്‍ ശ്രമിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.

English summary
Titled English, the film will take a look at the life of a bunch of Malayalis living in London.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam