ഒരു ചാവറക്കാലം ചിത്രീകരണം ആരംഭിച്ചു

ജാതിക്കും മതത്തിനും അതീതമായി ഏകദൈവ സങ്കല്‍പം അവതരിപ്പിച്ച ശ്രീനാരായണ ഗുരുവിന് മുമ്പു തന്നെ ഈ കാഴ്ച്ചപ്പാടുമായി സമൂഹത്തിലെ ജീര്‍ണതയ്‌ക്കെതിരെ ശ്ബ്ദമുയര്‍ത്തിയ മഹാനാണ് ചാവറയച്ചനെന്ന് സിനിമ സമര്‍ഥിക്കുന്നു. സിഎംഐ സെന്റ് ജോസഫൈന്‍സ് ഫിലീംസിന്റ ബാനറില്‍ ഫ.സിബിച്ചന്‍ കളരിക്കലും ഷിബു മിനിടെക്കും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒരു ചാവറക്കാലം എന്ന ചിത്രത്തിനു വേണ്ടി രചന നിര്‍വഹിക്കുന്നത് തോമസ്‌കുട്ടി സെബാസ്റ്റിയനാണ്. വാഴ്ത്തപ്പെട്ട ഫാദര്‍ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സുഹൃത്തായി സിപിഎം നേതാവ് എംഎം മണി അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ചെറുപ്പകാലത്ത് നാട്ടിലെ വായനശാല സംഘടിപ്പിച്ച നാടകങ്ങളില്‍ അഭിനയിച്ച പരിചയവുമായാണ് മണിയാശാന്‍ സിനിമയിലെത്തുന്നത്.
ചാവറ അച്ചന്റെ തീര്‍ത്ഥാടന കേന്ദ്രമായ കോട്ടയം മന്നാനം പള്ളിയില്‍ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. കോട്ടയം പ്രദീപാണ് ചാവറ അച്ചനായി വേഷമിടുന്നത്. ടോണി, ബിനു അടിമാലി, ബ്രദര്‍ ജോര്‍ജ് കുട്ടി, മാസ്റ്റര്‍ നന്ദകിഷോര്‍ തുടങ്ങിയവരും ചിത്രത്തിന്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications











