»   » സിബി സിനിമയ്ക്ക് മോഹന്‍ലാല്‍ തയാറാകുമോ

സിബി സിനിമയ്ക്ക് മോഹന്‍ലാല്‍ തയാറാകുമോ

Posted By:
Subscribe to Filmibeat Malayalam
ഒട്ടേറെ ഹിറ്റുകള്‍ക്ക് വഴിയൊരുക്കിയ മോഹന്‍ലാല്‍-സിബി മലയില്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നുവെന്ന വാര്‍ത്തയെ ഏറെ പ്രതീക്ഷകളോടെയും അതിലേറെ ആശങ്കകളോടെയുമാണ് ലാല്‍ ആരാധകര്‍ വരവേല്‍ക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ പല മികച്ച ചിത്രങ്ങളും സിബി മലയിലിന്റെ കയ്യൊപ്പോടു കൂടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരാജയങ്ങള്‍ മാതം ക്രെഡിറ്റിലുള്ളയാളാണ് സിബിയെന്നതും മറ്റൊരു യാഥാര്‍ഥ്യം.

മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന സ്വാമിനാഥനെന്ന ചിത്രം താന്‍ നിര്‍മിയ്ക്കുന്ന ഗായകന്‍ എംജി ശ്രീകുമാര്‍ വെളിപ്പെടുത്തിയതോടെയാണ് പുതിയ പ്രൊജക്ട് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ചൂടുപിടിച്ചത്.


ഒരു ചിത്രത്തെക്കുറിച്ചുള്ള ഡിസ്‌ക്കഷന്‍സ് നടന്നുകൊണ്ടിരിയ്ക്കുകയാണെന്ന് സിബി മലയിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിതെക്കുറിച്ചൊന്നും പറയാറായിട്ടില്ല. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞാനും കേട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. സിനിമയ്ക്ക് സ്വാമിനാഥന്‍ എന്ന് പേരിട്ടുവെന്ന വാര്‍ത്തകള്‍ സിബി നിഷേധിയ്ക്കുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യുന്നത് സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്നത് സത്യമാണ് ഇതിന് പുറമെ പുതുമുഖങ്ങളെ നായകരാക്കി മറ്റൊരു സിനിമയും ഒരുക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിബി വ്യക്തമാക്കി.

തൊണ്ണൂറുകളില്‍ ലാലിനെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയതില്‍ പ്രമുഖ പങ്കുവഹിച്ച സംവിധായകനായിരുന്നു സിബി. ഈ കൂട്ടുകെട്ട് ഒന്നിച്ച കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഉസ്താദ് തുടങ്ങിയ സിനിമകള്‍ വാണിജ്യവിജയത്തിനൊപ്പം കലാപരമായും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും സംഭവിയ്ക്കുമോയെന്നാണ് ലാല്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

English summary
Sibi Malyalil denies that the movie is titled Swaminatha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam