»   » രണ്ടാം ചിത്രവുമായി സിദ്ധാര്‍ത്ഥ് ഭരതന്‍

രണ്ടാം ചിത്രവുമായി സിദ്ധാര്‍ത്ഥ് ഭരതന്‍

Posted By:
Subscribe to Filmibeat Malayalam

അനുഗ്രഹീത സംവിധായകനായ ഭരതന്റെ നിദ്രയെന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ടാണ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധായക കലയില്‍ അരങ്ങേറ്റം നടത്തിയത്. ഭരതന്റെ മകന്‍തന്നെയാണ് താനെന്ന് തെളിയിക്കാന്‍ നിദ്രയുടെ റീമേക്കിലൂടെ സിദ്ധാര്‍ത്ഥിന് കഴിഞ്ഞു. മികച്ച അഭിപ്രായങ്ങള്‍ നേടിയ നിദ്ര പക്ഷേ ബോക്‌സ് ഓഫീസില്‍ വേണ്ടരീതിയില്‍ വിജയിച്ചില്ല. ചെറുതെങ്കിലും മനോഹരമായ ചിത്രമായിരുന്നു അത്.

നിദ്രയ്ക്കുശേഷം തിരക്കുപിടിച്ച് മറ്റൊരു ചിത്രം ചെയ്യാന്‍ സിദ്ധാര്‍ത്ഥ് തയ്യാറായില്ല. ഈ ഇടവേളയില്‍ ചില നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ സിദ്ധാര്‍ത്ഥ് സമയം കണ്ടെത്തുകയും ചെയ്തു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംവിധായകന്‍.

Shidharth Bharathan

നവാഗതരായ അഭിരാം പൊതുവാള്‍, അനൂപ് ലക്ഷ്മണ്‍ എന്നിവരുടെ തിരക്കഥയാണ് ഇത്തവണ സിദ്ധാര്‍ത്ഥ് ചലച്ചിത്രമാക്കുന്നത്. നിദ്രയുടെ സംവിധാനത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച സിദ്ധാര്‍ത്ഥ് എന്തായാലും രണ്ടാമത്തെ ചിത്രം മോശമാക്കില്ലെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Siddarth Bhrathan is busy with his next untitled film, scripted by debutants Abhiram Poduwal and Anoop Lakshman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam