»   » ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി തിരിച്ചെത്തുന്നു?

ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി തിരിച്ചെത്തുന്നു?

Posted By:
Subscribe to Filmibeat Malayalam

ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചലര്‍ എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച കൂട്ടുകെട്ട് വീണ്ടുമെത്തുകയാണ്. അതേ ഹിറ്റ്‌മേക്കര്‍ സിദ്ദിഖും സൂപ്പര്‍താരം മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. പതിവുപോലെ നര്‍മ്മം ചാലിച്ചൊരുക്കുന്ന ഒരു കുടുംബകഥയുമായിട്ടാണ് ഇവരെത്തുന്നത്. മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത കുറച്ചുനാളുകളായി പുറത്തുവന്നിട്ട്. ഇപ്പോള്‍ ഇവരുടെ മൂന്നാത്തെ ചിത്രത്തെക്കുറിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇതില്‍ പ്രധാനം പുതിയ ചിത്രം ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ്. 1996ല്‍ വിഷുച്ചിത്രമായിട്ടാണ് ഹിറ്റ്‌ലര്‍ എന്ന ചിത്രം റിലീസ് ചെയ്തത്. അതേസമയത്ത് പുറത്തിറങ്ങിയ മറ്റുചിത്രങ്ങളെ മറികടന്ന് ഹിറ്റ്‌ലര്‍ വന്‍ഹിറ്റായി മാറുകയായിരുന്നു. അഞ്ച് സഹോദരിമാരെ തള്ളക്കോഴി ചിറകിന് കീഴിലെന്ന പോലെ കൊണ്ടുനടക്കുന്ന സഹോദരനായ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. കുടുംബപ്രേക്ഷകരെ നന്നേ രസിപ്പിച്ച ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്നത് പ്രതീക്ഷകള്‍ ഏറെ നല്‍കുന്നൊരു വാര്‍ത്തയാണ്.

Hitler 2

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സിദ്ദിഖ് ഇതേവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. മമ്മൂട്ടിയുടെ ചിത്രത്തിന്റെ കഥയുടെ വണ്‍ലൈന്‍ മാത്രമേ മനസിലുള്ളുവെന്നും ഇനി തിരക്കഥ തയ്യാറാക്കേണ്ടതുണ്ടെന്നുമാണ് സിദ്ദിഖ് പറയുന്നത്. 2014ലായിരിക്കം സിദ്ദിഖ്-മമ്മൂട്ടി ചിത്രം തയ്യാറാവുക. മലയാളത്തില്‍ സിദ്ദിഖ് ഒരുക്കിയ അവസാനചിത്രം മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ആയിരുന്നു. ഈ ചിത്രം പ്രതീക്ഷിച്ച വിജയം കൊയ്തിരുന്നില്ല. അതുകൊണ്ടുതന്നെ മമ്മൂട്ടിയെവച്ച് ഒരു വലിയ ഹിറ്റൊരുക്കുകയെന്നത് മലയാളത്തിലെ വിലയേറിയ സംവിധായകന്‍ എന്ന നിലയ്ക്ക് സിദ്ദിഖിന്റെ ആവശ്യമാണ്.

English summary
According to reports director Siddique to direct a sequal for Mammootty Film Hitler,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam