»   » സിദ്ദിഖ് ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നു!!

സിദ്ദിഖ് ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നു!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളത്തിലെ മികച്ച സംവിധാന കൂട്ടുകെട്ടുകളിലൊന്നാണ് സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ട്. ഗോഡ് ഫാദര്‍, റാംജിറാവു സ്പീക്കിങ്, മന്നാര്‍ മത്തായി സ്പീക്കിങ് ,മക്കള്‍ മാഹാത്മ്യം തുടങ്ങി ഒരുപാട് ചിത്രങ്ങള്‍ ഇവര്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. 1993 ല്‍ ലാല്‍ അഭിനയരംഗത്തേക്കു തിരിഞ്ഞപ്പോള്‍ സിദ്ദിഖ് സംവിധായകനായി തുടരുകയും ചെയ്തു. സിദ്ദിഖ് പിന്നീട് ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ഇന്‍ ഗോസ്റ്റ് ഹൗസ് തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.

സിദ്ദിഖ്-ലാല്‍ എഴുതി ലാല്‍ സംവിധാനം ചെയ്ത കിങ് ലയര്‍ എന്ന ചിത്രത്തിലാണ് പിന്നീട് ഇരുവരും പിന്നീട് ഒന്നിച്ചത് . എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായി ലാല്‍ അഭിനയിക്കാനൊരുങ്ങുകയാണ്. ജയസൂര്യ നായകനാവുന്ന ഫുക്രിയിലാണ് ലാല്‍ മുഖ്യ വേഷത്തിലെത്തുന്നത്.

siddique-lal

ഇതിനു മുന്‍പ് സിദ്ദിഖ് സംവിധാനം ചെയ്ത എന്‍കള്‍ അണ്ണാ എന്ന തമിഴ് ചിത്രത്തില്‍ ലാല്‍ അഭിനയിച്ചിരുന്നു. സിദ്ദിഖിന്റെ മലയാള ചിത്രം ഫുക്രിയില്‍ അലി ഫുക്രി എന്ന വേഷമാണ് ലാലിന്.  ജയസൂര്യയ്ക്ക് നെഗറ്റീവ് റോളാണ് ചിത്രത്തില്‍ .കൊച്ചിയിലെ കൂനമ്മാവില്‍ ഫുക്രിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

English summary
siddique and lal teaming up again for Fukri.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam