»   » നടന്‍ സിദ്ദിഖ് സഞ്ചരിച്ച കാര്‍ മറിഞ്ഞു

നടന്‍ സിദ്ദിഖ് സഞ്ചരിച്ച കാര്‍ മറിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Siddique
ചലച്ചിത്രനടന്‍ സിദ്ദിക്ക് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ സിദ്ദിഖ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ ആലുവ തളിക്കുളം സ്വദേശി ഹാഷിമിന് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് സമീപമായിരുന്നു അപകടം.

സിദ്ദിഖ് സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ജാമായതിനെതുടര്‍ന്നു നിയന്ത്രണം വിട്ട കാര്‍ റോഡ് വശത്തെ മരത്തിലിടിച്ചു. മരമൊടിഞ്ഞു കാറിനു പുറത്തേക്കു വീഴുകയും കാര്‍ താഴ്ചയിലേക്കു മറിയുകയുമായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

ബഹളം കേട്ട് സിദ്ദിഖ് ഉണര്‍ന്നപ്പോഴേക്കും െ്രെഡവര്‍ ആലുവ സ്വദേശി ഹാഷിം പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് ചവറ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും പുറത്തിറക്കി സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി മറ്റൊരു വാഹനത്തില്‍ കൊച്ചിയിലേക്കയച്ചു. അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. പിന്നീടു ്ഫയര്‍ഫോഴ്‌സ് എത്തി ക്രെയിന്‍ ഉപയോഗിച്ചാണു കാര്‍ ഉയര്‍ത്തി മാറ്റിയത

തിരുവനന്തപുരത്തു നിന്നും ഷൂട്ടിംഗ് കഴിഞ്ഞു സിദ്ദിഖ് എറണാകുളം കാക്കനാട്ടുള്ള വീട്ടിലേക്കു വരികയായിരുന്നു. കാറിന്റെ പിന്‍സീറ്റിലാണു സിദ്ദിഖ് യാത്രചെയ്തിരുന്നത്. അപകടത്തിനു ശേഷം സിദ്ദിഖ് തന്നെയാണു വിവരം പോലീസിലറിയിച്ചത്. ഹൈവേ പോലീസും കരുനാഗപ്പള്ളി പോലീസുമെത്തി ഇരുവരെയും കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഡ്രെവറുടെ കൈക്ക് ഒടിവുണ്ടായിട്ടുണ്ട്.

ശാരീരിക വേദന മാത്രമെ തനിക്കുള്ളുവെന്നു സിദ്ദിഖ് പറഞ്ഞു. ദൈവകൃപകൊണ്ടാണ് ഡ്രൈവറും താനും രക്ഷപ്പെട്ടതെന്നും സിദ്ദിഖ് പറഞ്ഞു. കാര്‍ മറിയുമ്പോള്‍ ദൈവം തുണയായെത്തിയെന്ന് വേണം കരുതാന്‍.. തകര്‍ന്ന കാര്‍ കണ്ടപ്പോഴാണ് അപകടത്തിന്റെ ആഴം മനസ്സിലായത്- സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചയോടെ കൊച്ചിയിലെത്തിയ സിദ്ദിഖ് വിദഗ്ദ്ധ ചെക്കപ്പിന് ശേഷം കാക്കനാട്ടെ വീട്ടില്‍ വിശ്രമത്തിലാണ്.

English summary
Actor Siddique should consider himself lucky, as the actor has narrowly escaped from a major car accident

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam