For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനെ പുറത്താക്കിയ തീരുമാനം അന്നേ അസാധു? പൃഥ്വിക്കും രമ്യയ്ക്കും ഇതറിയാമെന്നും സിദ്ദിഖ്!

  |

  താരസംഘടനയായ എഎംഎംഎയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇപ്പഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ തന്നെ വിവാദങ്ങളും അരങ്ങേറിയിരുന്നു. ദിലീപിന്റെ പുന:പ്രവേശനമായിരുന്നു പ്രധാന ചര്‍ച്ച. ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ട ഊര്‍മ്മിള ഉണ്ണിയെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അമ്മയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടയിലാണ് മോഹന്‍ലാല്‍ വിദേശത്തേക്ക് പോയത്.


  മോഹന്‍ലാലിനെയും ഗണേഷ് കുമാറിനെയും ദിലീപിനെയുമൊക്കെ തേച്ചൊട്ടിക്കരുന്ന തരത്തിലുള്ള പോസ്റ്റുകളും പ്രതിഷേധ പരിപാടിയുമൊക്കെയായിരുന്നു അരങ്ങേറിയത്. മോഹന്‍ലാലിന്റെ കോലം കത്തിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തന്നെച്ചൊല്ലിയുള്ള വിവാദം അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് ദിലീപ് തന്റെ നിലപാട് വ്യക്തമാക്കിയത്. താരസംഘടനയിലേക്കില്ലെന്ന് താരം വ്യക്തമാക്കിയതിന് ശേഷവും വിവാദം തുടരുകയാണ്. അതിനിടയിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സിദ്ദിഖ് എത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  സിദ്ദിഖിന്റെ പ്രതികരണം

  സിദ്ദിഖിന്റെ പ്രതികരണം

  അടുത്തിടെ നടന്ന യോഗത്തിനിടയിലാണ് ദിലീപിനെ തിരികെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള കാര്യങ്ങളാണ് യോഗത്തില്‍ അരങ്ങേറിയതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. അമ്മയിലേക്ക് ദിലീപ് തിരികെ എത്തുന്നതില്‍ പ്രതിഷേധം അറിയിച്ച് താരങ്ങളും രാഷ്ട്രീയ പ്രതിനിധികളും രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.മനോരമ ന്യൂസിന്റെ നേരെ ചോവ്വേയ്ക്കിടയിലാണ് സിദ്ദിഖ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

  അന്നേ അസാധുവാക്കിയിരുന്നു

  അന്നേ അസാധുവാക്കിയിരുന്നു

  ദിലീപിനെ പുറത്താക്കിയെന്ന തീരുമാനത്തിന് ഇപ്പോള്‍ സാധുതയില്ലെന്ന് ഇടവേള ബാബു വ്യക്തമാക്കിയിരുന്നു. അന്ന് താരം കേസിന് പോയിരുന്നേല്‍ സംഘടന കുടുങ്ങിയേനെയെന്ന് സിദ്ദിഖും അഭിപ്രായപ്പെട്ടിരുന്നു. പൃഥ്വിരാജ് , മമ്മൂട്ടി, മോഹന്‍ലാല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിനിടയിലാണ് ദിലീപിനെ പുറത്താക്കാമെന്ന് തീരുമാനിച്ചത്. എന്നാല്‍ അധികം കഴിയുന്നതിന് മുന്‍പ് തന്നെ ആ തീരുമാനം പിന്‍വലിച്ചിരുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്.

  പൃഥ്വിരാജിനും രമ്യ നമ്പീശനും അറിയാമായിരുന്നു

  പൃഥ്വിരാജിനും രമ്യ നമ്പീശനും അറിയാമായിരുന്നു

  ആദ്യം തീരുമാനമെടുത്ത അതേ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് പിന്നീട് ആ തീരുമാനം റദ്ദാക്കിയത്. പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പടെയുള്ളവരായിരുന്നു അന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ഉണ്ടായിരുന്നത്. ഈ തീരുമാനത്തെക്കുറിച്ച് അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. അന്ന് അവര്‍ ഇതേക്കുറിച്ച് പുറത്ത് പറയാതിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  മോഹന്‍ലാല്‍ പ്രസിഡന്റാവുന്നതിനും മുന്‍പെടുത്ത തീരുമാനം

  മോഹന്‍ലാല്‍ പ്രസിഡന്റാവുന്നതിനും മുന്‍പെടുത്ത തീരുമാനം

  മോഹന്‍ലാല്‍നേതൃത്വത്തിലേക്ക് കടന്നുവരുന്നതിന് മുന്‍പ് തന്നെ കൈക്കൊണ്ട തീരുമാനമാണിത്. അതിനാല്‍ത്തന്നെ അദ്ദേഹത്തെ ഇതുമായി കൂട്ടിക്കുഴയ്ക്കുന്നതില്‍ കാര്യമില്ലെന്ന് നേരത്തെ ദിലീപ് ആരാധകര്‍ വ്യക്തമാക്കിയിരുന്നു. മാക്രമല്ല അന്ന് എതിര്‍പ്പ് പ്രകടിപ്പിക്കാത്തവര്‍ ഇന്ന് പരസ്യമായി എതിര്‍ക്കുകയും രാജി വെക്കുകയും ചെയ്തതിനെക്കുറിച്ചുമൊക്കെയുള്ള സംവാദം സോഷ്യല്‍ മീഡിയയിലും അരങ്ങേറിയിരുന്നു.

  രാജിവെച്ചവരുമായി അടുപ്പമുണ്ട്

  രാജിവെച്ചവരുമായി അടുപ്പമുണ്ട്

  ദിലീപ് തിരികെ സംഘടനയിലേക്ക് എത്തിയേക്കുമെന്നറിഞ്ഞതിന് പിന്നാലെയാണ് നടിയും അടുത്ത സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവര്‍ രാജി വെച്ചത്. അവരുമായി നല്ല അടുപ്പമുണ്ടെന്നും ഫോണിലൂടെ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ വരുമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

  പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രമണം

  പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രമണം

  മമ്മൂട്ടി ചിത്രമായ കസബയെ പരസ്യമായി വിമര്‍ശിച്ചതിന് ശേഷം രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്ന പാര്‍വതി അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ വന്നിരുന്നു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട താരം എത്ര മാത്രം വിഷമിച്ചു കാണുമെന്നും സിദ്ദിഖ് ചോദിക്കുന്നു. തന്നോട് ആരും മിണ്ടില്ലെന്നും ചീത്ത വിളിക്കുമെന്നുമൊക്കെയായിരുന്നു കരുതിയിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്‌നേഹത്തോടെയാണ് എല്ലാവരും പെരുമാറിയയതെന്നും സിദ്ദിഖ് പറഞ്ഞു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.  English summary
  Siddique about Dileep controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X