»   » കാത്തിരിപ്പിന് ഒടുവില്‍ സിദ്ദിഖിന്റെ ചിത്രത്തില്‍ ഫഹദ്

കാത്തിരിപ്പിന് ഒടുവില്‍ സിദ്ദിഖിന്റെ ചിത്രത്തില്‍ ഫഹദ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തും. സിദ്ദിഖിന്റെ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഫഹദ് നായകനായി എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെങ്കിലും ഫഹദിന്റെ തിരക്കുകളും മറ്റ് കാരണങ്ങളും കൊണ്ട് സിനിമയുടെ ചിത്രീകരണം നീണ്ട് പോകുകയായിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായി താരം കരാറൊപ്പിട്ട ചില ചിത്രങ്ങളില്‍ നിന്നും പിന്മാറുകയായിരുന്നു.

fahadfazil

ഈ ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഘാസിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രവും സിജു എസ് ഭാവ സംവിധാനം ചെയ്യുന്ന നാളെ എന്ന ചിത്രവുമാണ് റിലസീസിനായി ഒരുങ്ങുന്ന ഫഹദിന്റെ ചിത്രങ്ങള്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും ഫഹദാണ് നായകനായി എത്തുന്നത്.

English summary
siddiqui's untittled film starring fahad fazil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam