»   » ദിലീപിന് വേണ്ടി സിദ്ധാര്‍ത്ഥ് അതങ്ങ് ചെയ്തു, സ്വന്തം ശബ്ദവുമായി കമ്മാരസംഭവത്തില്‍, കാണൂ!

ദിലീപിന് വേണ്ടി സിദ്ധാര്‍ത്ഥ് അതങ്ങ് ചെയ്തു, സ്വന്തം ശബ്ദവുമായി കമ്മാരസംഭവത്തില്‍, കാണൂ!

Written By:
Subscribe to Filmibeat Malayalam

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമായ കമ്മാരസംഭവം റിലീസിന് തയ്യാറെടുക്കുകയാണ്. വിഷുവിന് സിനിമ റിലീസ് ചെയ്യുന്നുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ സിനിമയിലൂടെ സിദ്ധാര്‍ത്ഥ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. സിദ്ധാര്‍ത്ഥ് ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്താക്കിയിരുന്നു. സിനിമയ്ക്ക് വേണ്ടി സ്വന്തം ശബ്ദമാണ് താരം ഉപയോഗിക്കുന്നത്. ആദ്യമായി മലയാളം സംസാരിച്ചതിന്റെ അനുഭവം ട്വിറ്ററിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്.

കാന്‍സര്‍ രോഗിയായ റിച്ചയെ സഞ്ജയ് ഒഴിവാക്കിയതിന് പിന്നില്‍ മാധുരി ദീക്ഷിത്?


പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ അവസ്ഥയിലൂടെയാണ് താനും കടന്നുപോയതെന്ന് താരം കുറിച്ചിട്ടുണ്ട്. നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയത്, പരീക്ഷ പാസാകുമോ എന്തോയെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് നേരത്തെയും താരം സന്തോഷം പങ്കുവെച്ചിരുന്നു. നമ്മള്‍ ഒരു ഭാഷയെ സ്‌നേഹിച്ചാല്‍ ആ ഭാഷ നിങ്ങളെയും സ്‌നേഹിക്കുമെന്നായിരുന്നു താരം അന്ന് കുറിച്ചത്.


Dileep, Sidharth

പഞ്ചാബി താരമായ സീമര്‍ജീത് സിങ്ങും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീപിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിലാണ് സിദ്ധാര്‍ത്ഥും സീമര്‍ജീത് സിങ്ങും എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്. ചിത്രത്തിന്‍രെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.English summary
Sidharth about Kammarasambavam dubbing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X