»   » സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹമോചനത്തിനൊരുങ്ങുന്നു

സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹമോചനത്തിനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Sidharth Divorce
ചലച്ചിത്രലോകത്ത് മറ്റൊരു വിവാഹബന്ധം കൂടി കോടതി കേറുന്നു. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതനാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നത്. വിവാഹമോചനത്തിനുള്ള അപേക്ഷയുമായി സിദ്ധാര്‍ത്ഥും ഭാര്യ അഞ്ജന എം ദാസും കുടുംബകോടതിയെ സമീപിച്ചു.

ഒരുമിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ തങ്ങളുടെ ഇടയില്‍ ഉള്ളതായി കാണിച്ചാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജീവനാംശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കൊന്നും അവകാശമുന്നയിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2012 ഏപ്രില്‍ ഒന്നുമുതല്‍ ഇവര്‍ വേര്‍പിരിഞ്ഞ് ജീവിക്കുകയാണത്രേ. കോടതി ഇവരുടെ ഹര്‍ജി ഏപ്രില്‍ 29ന് പരിഗണിയ്ക്കും.

2008 ഡിസംബര്‍ പന്ത്രണ്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. അന്തരിച്ച സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ്. കമല്‍ ചിത്രമായ നമ്മളിലൂടെ അഭിനയരംഗത്തെത്തിയ ഭരത് അടുത്തിടെ സംവിധാനം ചെയ്ത നിദ്രയെന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു.

English summary
Actor, Director Sidharth Bharathan and wife Anjana filed a mutial petition for Divorce at famly Court

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam