»   » ദിലീപും പൃഥ്വിയൊന്നുമല്ല, സിദ്ധാര്‍ത്ഥ് ഭരതന്‍റെ ചിത്രത്തില്‍ നായകനാവുന്ന യുവതാരം???

ദിലീപും പൃഥ്വിയൊന്നുമല്ല, സിദ്ധാര്‍ത്ഥ് ഭരതന്‍റെ ചിത്രത്തില്‍ നായകനാവുന്ന യുവതാരം???

Posted By: Nihara
Subscribe to Filmibeat Malayalam
മലയാള സിനിമയിലെ അതുല്യ പ്രതിഭ ഭരതന്റെയും പ്രമുഖ അഭിനേത്രി കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ചിത്രത്തെക്കുറിച്ചുള്ള വിവരം സിദ്ധാര്‍ത്ഥ് പങ്കുവെച്ചിട്ടുള്ളത്.

സിദ്ധാര്‍ത്ഥിന്റെ സിനിമാ പ്രവേശം മലയാളികള്‍ ഏറെ ഉറ്റുനോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഭരതന്റെ മകനെന്ന ലേബലിക്കാനുളപരി സംവിധാനത്തില്‍ തന്റേതായ മുഖമുദ്ര പതിപ്പിക്കാന്‍ നിദ്രയിലൂടെ സിദ്ദുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ ചിത്രം ബോക്‌സോഫോസീല്‍ വന്‍പരാജയമായിരുന്നു. നിദ്രയ്ക്ക് ശേഷമാണ് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ ഒരുക്കിയത്. വന്‍വിജയമായിരുന്നു ചിത്രം. ചിത്രത്തിന്റെ ടാഗ് ലൈനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചോദ്യം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം കണ്ട പ്രേക്ഷകരാരും ഈ ഡയലോഗ് മറക്കാനിടയില്ല.

വര്‍ണ്യത്തില്‍ ആശങ്കയുമായി സിദ്ധാര്‍ത്ഥ്

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ സിനിമകള്‍ക്ക് ശേഷം 'വര്‍ണ്യത്തില്‍ ആശങ്ക' .യുമായി സിദ്ധാര്‍ത്ഥ് ഭരതന്‍ .'ചന്ദ്രേട്ടന്റെ' സഹനിര്‍മ്മാതാക്കളില്‍ ഒരാളായ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്, ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍.

പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു

ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.നാടകരചയിതാവും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ഓഗസ്റ്റില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയേറ്ററുകളിലെത്തിക്കും.

നീണ്ട ഇടവേളയ്ക്കു ശേഷം

ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ദിലീപ് ചിത്രം പുറത്തിറങ്ങി ഒന്നര വര്‍ഷത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥ് പുതിയ സിനിമയുമായി വരുന്നത്. കരിയറിലെ ആദ്യചിത്രമായ 'നിദ്ര' നിരൂപകശ്രദ്ധ നേടിയെങ്കിലും ബോക്‌സ്ഓഫീസ് വിജയത്തില്‍ നിന്ന് അകന്നുനിന്നിരുന്നു. പക്ഷേ രണ്ടാം ചിത്രമായ 'ചന്ദ്രേട്ടന്‍' തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു.

നായകനായി ആസിഫ് അലി

സിദ്ധാര്‍ത്ഥ് ഭരതന്‍റെ പുതിയ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനെന്ന കാര്യം പുറത്തുവിട്ടത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിലെ നായികയെക്കുറിച്ച് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

English summary
Sidharth Bharathan's new project wuth Asif Ali.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam