»   »  ജിഷ്ണുവിനെ ആഘോഷിക്കാനാണ് ഇഷ്ടം അനുസ്മരിക്കാനല്ല; സിദ്ധാര്‍ത്ഥ്

ജിഷ്ണുവിനെ ആഘോഷിക്കാനാണ് ഇഷ്ടം അനുസ്മരിക്കാനല്ല; സിദ്ധാര്‍ത്ഥ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

നമ്മള്‍ എന്ന സിനിമയില്‍ തുടങ്ങിയ സൗഹൃദം ജീവിതത്തിലും കാത്തു സൂക്ഷിച്ചവരാണ് നടനും സംവിധായകനുമയായ സിദ്ധാര്‍ത്ഥും അകാലത്തില്‍ വിടപറഞ്ഞ യുവനടന്‍ ജിഷ്ണുവും.

നടന്‍ രാഘവന്റെയും സംവിധായകന്‍ ഭരതന്റെയും നടി കെപി എസി ലളിതയുടെയും മക്കളെന്ന മേല്‍വിലാസത്തിലാണ് ഇരുവരും മലയാള സിനിമയില്‍ രംഗ പ്രവേശം ചെയ്തതെങ്കിലും അഭിനയത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്രപതിപ്പിച്ചവരാണ് ഇരുവരും.ശ്രദ്ധേയ വേഷങ്ങള്‍ കൊണ്ട് ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിക്കുന്ന ജിഷ്ണുവിനെ കുറിച്ച് സിദ്ധാര്‍ത്ഥ് പറയുന്നതു കേള്‍ക്കൂ....

മറ്റാരേക്കാളും വേദനിച്ചത് സിദ്ധാര്‍ത്ഥ്

ജിഷ്ണുവിന്‌റെ വിയോഗത്തില്‍ സിനിമാ രംഗത്തുള്ള മറ്റാരേക്കാളും വേദനിച്ചത് സിദ്ധാര്‍ത്ഥായിരുന്നു

ജിഷ്ണുവിനെ അനുസ്മരിച്ച് സിദ്ധാര്‍ത്ഥ്

തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പിന്‍നിലാവ് എന്ന അനുസ്മരണപരിപാടിയിലാണ് സിദ്ധാര്‍ത്ഥ് ജിഷ്ണുവിനെ അനുസ്മരിച്ച് സംസാരിച്ചത്.

ജിഷ്ണുവിനെ അനുസ്മരിക്കാനല്ല ഇഷ്ടം

ജിഷ്ണുവിനെ അനുസ്മരിക്കാനല്ല ജിഷ്ണു എന്ന സുഹൃത്തിനെ, മനുഷ്യ സ്‌നേഹിയെ ആഘോഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്

ജിഷ്ണുവാണ് പിന്തുണ നല്കിയത്

താന്‍ അഭിനയ രംഗത്തു നിന്ന് സംവിധായക രംഗത്തേക്കു തിരിഞ്ഞപ്പോള്‍ ജിഷ്ണുവാണ് പിന്തുണനല്‍കിയതെന്നും അപകടം പറ്റി ചികിത്സയിലായിരുന്നപ്പോഴും വേഗം ഭേദമായി ജീവിതത്തിലേക്കു തിരിച്ചുവരാനാവുമെന്ന ധൈര്യം തന്നതും ജിഷ്ണുവാണെന്നു സിദ്ധാര്‍ത്ഥ് പറഞ്ഞു.

English summary
sidharthbarathan says about jishnuraghavan at iffk event.he told that sidharth was his best friend forever

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam