»   »  നടി അക്രമിക്കപ്പെട്ട ശേഷം നടന്ന അമ്മയുടെ യോഗത്തില്‍ ദിലീപ് പൊട്ടിത്തെറിച്ചു, വികാരഭരിതനായി ?

നടി അക്രമിക്കപ്പെട്ട ശേഷം നടന്ന അമ്മയുടെ യോഗത്തില്‍ ദിലീപ് പൊട്ടിത്തെറിച്ചു, വികാരഭരിതനായി ?

Posted By: Rohini
Subscribe to Filmibeat Malayalam

യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജനപ്രിയ നായകനെ കുറ്റക്കാരനാക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗമാണ് പ്രതിയെന്ന് കരുതപ്പെടുന്ന പള്‍സര്‍ സുനി എന്നൊക്കെയാണ് ആരോപണങ്ങള്‍.

ചെത്തിയെടുക്കണം അവന്റെയൊക്കെ **** ; ആക്രമിക്കപ്പെട്ട നടിയെ കണ്ടശേഷം ജ്യോതി കൃഷ്ണ പറഞ്ഞത്

ഇതിന്റെ ചുവടുപിടിച്ച്, താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തെ കുറിച്ചും അവിടെ നടന്ന കാര്യങ്ങളെ കുറിച്ചും ചില ഇല്ലാക്കഥകള്‍ പ്രചരിയ്ക്കുന്നു. എന്നാല്‍ അതെല്ലാം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് അമ്മയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യോഗത്തിന്റെ അജന്‍ണ്ട അതൊന്നുമല്ല

യോഗത്തിന്റെ അജന്‍ണ്ടയെ സംബന്ധിച്ചും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും നിറം പിടിച്ച പല ഇല്ലാകഥകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ യോഗം നേരത്തെ നിശ്ചയിച്ചതുപ്രകാരമാണ് നടന്നതെന്നും പെട്ടന്ന് വിളിച്ചുകൂട്ടിയതല്ലെന്നും അമ്മയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി

സിദ്ധിഖിന്റെ ഹോട്ടലില്‍

നടന്‍ സിദ്ധിഖിന്റെ കാക്കനാട്ടെ ഹോട്ടലില്‍ ഇന്നലെ (ഫെബ്രുവരി 20) രാത്രിയാണ് അമ്മ എക്‌സിക്യുട്ടീവ് കൂടിയത്. മമ്മൂട്ടി, ദിലീപ്, സിദ്ദിഖ്, ഇന്നസെന്റ്, മണിയന്‍പിള്ള രാജു, നിവിന്‍ പോളി, ആസിഫ് അലി, മുകേഷ്, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ എക്‌സിക്യുട്ടീവിന്റെ തീരുമാനം അനുസരിച്ചാണ് ഫെബ്രുവരി 20 ന് യോഗം കൂടിയത്.

വീടു വച്ച് കൊടുക്കേണ്ട തീരുമാനം

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് വച്ചുകൊടുക്കാന്‍ അമ്മ നേരത്തെ തീരുമാനിച്ചിരുന്നു. അതിന്‍ പ്രകാരം 100 കുടുംബങ്ങള്‍ക്ക് വീട് വച്ചുകൊടുക്കാന്‍ യോഗം തീരുമാനിക്കുകയും ആദ്യപടിയായി 25 വീടുകള്‍ നിര്‍മിയ്ക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച സംഭവം

യുവനടിയ്ക്കുണ്ടായ ദുരനുഭവത്തില്‍ യോഗം നടുക്കം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ട് അന്വേഷണ പുരോഗതി വിലയിരുത്താനും നടിയ്ക്ക് എല്ലാ പിന്തുണയും കൊടുക്കാനും യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.

ദിലീപിനെതിരെയുള്ള ആരോപണം

യോഗത്തില്‍ ദിലീപ് മോശമായി സംസാരിച്ചു എന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അതേ സമയം, ചാനല്‍ ചര്‍ച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴച്ചയ്ക്കുന്നത് താന്‍ എന്ത് ചെയ്തിട്ടാണെന്ന് വൈകാരികമായി പ്രതികരിച്ചു എന്ന് സിദ്ധിഖ് വെളിപ്പെടുത്തി. അല്ലാതെ യോഗത്തില്‍ വാക്ക് തര്‍ക്കമൊന്നും ഉണ്ടായിട്ടില്ല.

English summary
Sidhique about fake news about actress attack

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X