»   » വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി സിദ്ദിഖ്.. ഇങ്ങനെ തോന്നാനുള്ള കാരണം?

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി സിദ്ദിഖ്.. ഇങ്ങനെ തോന്നാനുള്ള കാരണം?

Posted By:
Subscribe to Filmibeat Malayalam
'വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ല' , സിദ്ദിഖ് | filmibeat Malayalam

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരുന്നത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

100 ശതമാനം തൃപ്തി തരുന്ന ഇമോഷണല്‍ ത്രില്ലറായ വില്ലനെ ഞെരിച്ച് കൊല്ലുന്നു.. ആഞ്ഞടിച്ച് സംവിധായകന്‍!

വില്ലന്‍ കുതിക്കുമ്പോള്‍ മെഗാസ്റ്റാറിന് ചങ്കിടിപ്പ്... മമ്മൂട്ടിയുടെ താരമൂല്യം കുറയുന്നുവോ?

ചിത്രത്തിനെതിരെയുള്ള മോശം പ്രതികരണങ്ങള്‍ക്കെതിരെ സിനിമയിലെ തന്നെ ചിലര്‍ രംഗത്തുവന്നിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ ഇതിനോടകം തന്നെ ചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു. വിജയകരമായി മുന്നേറുന്നതിനിടയിലാണ് വില്ലന്‍ അനുഭവം പങ്കുവെച്ച് സിദ്ദിഖ് രംഗത്ത് വന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ല

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെയെന്ന ആമുഖത്തോടെയാണ് സിദ്ദിഖ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അഭിപ്രായം പറയാമായിരുന്നു

കഴിഞ്ഞ ദിവസമാണ് വില്ലന്‍ സിനിമ കണ്ടത്. ഈ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ അഭിപ്രായം കൃത്യമായി തുറന്നുപറയാമായിരുന്നു.

പ്രമോട്ട് ചെയ്യാനാണെന്നേ കരുതൂ

ഇപ്പോള്‍ സിനിമയെക്കുറിച്ച് താന്‍ എന്തു പറഞ്ഞാലും പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണെന്നേ കരുതുകയുള്ളൂ. എന്നിരുന്നാലും തനിക്ക് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റില്ലല്ലോയെന്നും സിദ്ദിഖ് കുറിച്ചിട്ടുണ്ട്.

ബന്ധങ്ങളുടെ ദൃഢത

അടുത്ത കാലത്ത് കണ്ട ചിത്രങ്ങളില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് വില്ലന്‍. വ്യക്തിബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് കൃത്യമായി കാണിച്ച് തരുന്ന ചിത്രം കൂടിയാണിത്.

ഞെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ല

സാമാന്യയുക്തിക്ക് നിരക്കാത്ത തരത്തിലുള്ള സംഭവത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ലെന്നത് അത്ര വലിയ പോരായ്മയായി തോന്നിയില്ല. ജീവിത യാഥാര്‍ത്ഥയളിലൂടെ കടന്നുപോകുന്ന സാധാരണക്കാരനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

മോഹന്‍ലാലും മഞ്ജു വാര്യരും

ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന വേദനയുടെ തീക്ഷണത മഞ്ജു വാര്യരുടെ കണ്ണുകളിലൂടെ കാണാന്‍ സാധിക്കും. നന്നായി അഭിനയിക്കുമ്പോഴല്ല അഭിനയിക്കാതിരുമ്പോഴാണ് നടന്‍ നല്ല നടനായി മാറുന്നതെന്ന് മോഹന്‍ലാല്‍ മനസ്സിലാക്കി തരുന്നു.

തുടക്കത്തിലെ വാക്കുകള്‍ മാറ്റിപ്പറയുന്നു

തുടക്കത്തില്‍ പറഞ്ഞ വാക്കുകള്‍ താന്‍ മാറ്റിപ്പറയുകയാണ്. വില്ലന്‍ എന്ന സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും താരം പറയുന്നു. ബി ഉണ്ണിക്കൃഷ്ണന്റെയും മോഹന്‍ലാലിന്റെയും മാത്രമല്ല വില്ലന്‍ സിദ്ദിഖിന്റെയും കൂടി സിനിമയാണ്.

English summary
Sidhique facebook post about VIillain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam