»   » സിമ മികച്ച നടിയാരായിരിക്കും; ഇതും മഞ്ജുവിന് തന്നെ കൊടുക്കുമോ?

സിമ മികച്ച നടിയാരായിരിക്കും; ഇതും മഞ്ജുവിന് തന്നെ കൊടുക്കുമോ?

Posted By:
Subscribe to Filmibeat Malayalam

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ വലിയൊരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചെത്തി. ഈ ഇടവേളയില്‍ നേടാന്‍ കഴിയാത പുരസ്‌കാരങ്ങളെല്ലാം ഒറ്റ ചിത്രത്തിലൂടെ മഞ്ജു നേടിയെടുക്കുകയും ചെയ്തു.

ഇപ്പോഴിതാ, 2015 ലെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സിമ) പ്രഖ്യാപിയ്ക്കാന്‍ സമയമാകുന്നു. ആഗസ്റ്റ് ആറ്, ഏഴ് തിയ്യതികളില്‍ ദുബായില്‍ വച്ചാണ് പുരസ്‌കാരദാനച്ചടങ്ങ്. ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നടിമാരെ കാണാം,

സിമ മികച്ച നടിയാരായിരിക്കും; ഇതും മഞ്ജുവിന് തന്നെ കൊടുക്കുമോ?

ഗിരിയെ പ്രേമിച്ച് വീഴ്ത്തിയ പൂജ മാത്യുവിന്റെ കഥ പറഞ്ഞ ചിത്രമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന. പൂജയായെത്തിയ നസ്‌റിയ നസീമിനെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് സിമ പരിഗണിച്ചിട്ടുണ്ട്.

സിമ മികച്ച നടിയാരായിരിക്കും; ഇതും മഞ്ജുവിന് തന്നെ കൊടുക്കുമോ?

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് മഞ്ജുവിനെ നാമനിര്‍ദ്ദേശം ചെയ്തത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് ഇതിനോടകം മഞ്ജു ധാരാളം പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു

സിമ മികച്ച നടിയാരായിരിക്കും; ഇതും മഞ്ജുവിന് തന്നെ കൊടുക്കുമോ?

വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ അഞ്ജലി അറയ്ക്കല്‍ എന്ന കഥാപാത്രമായി എത്തിയ അപര്‍ണ ഗോപിനാഥ് മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിച്ചഭിനയിക്കുകയായിരുന്നു.

സിമ മികച്ച നടിയാരായിരിക്കും; ഇതും മഞ്ജുവിന് തന്നെ കൊടുക്കുമോ?

വിക്രമാദിത്യന്‍ എന്ന ലാല്‍ ജോസ് ചിത്രത്തില്‍ നായികയായെത്തിയ നമിത പ്രമോദിനെയും മികച്ച നടിയ്ക്കുള്ള സിമ പുരസ്‌കാരത്തിന് പരിഗണച്ചിട്ടുണ്ട്

സിമ മികച്ച നടിയാരായിരിക്കും; ഇതും മഞ്ജുവിന് തന്നെ കൊടുക്കുമോ?

ബിനു എസ് സംവിധാനം ചെയ്ത ഇതിഹാസ എന്ന ചിത്രം ആരും വിശ്വസിക്കാത്ത ഒരു കൊച്ചു അത്ഭുമായിരുന്നു മലയാള സിനിമയെ സംബന്ധിച്ച്. ഇതില്‍ നായികയായെത്തിയ അനുശ്രി ഒരുപാട് പ്രശംസകള്‍ നേടി.

English summary
SIIMA 2015 Nominations: Best Actress in Malayalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam