»   » സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

Written By:
Subscribe to Filmibeat Malayalam

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് സൈമ. പോയവര്‍ഷം പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച നടീ-നടന്മാരെയും സംവിധായകരെയും സിനിമാ സാങ്കേതിക പ്രവര്‍ത്തകരെയും കണ്ടെത്താനുള്ള സമയമായി. അതിനായുള്ള നോമിനേഷന്‍ പട്ടിക സൈമ പുറത്തുവിട്ടു.

കഴിഞ്ഞവര്‍ഷം തിയേറ്ററുകള്‍ ഇളക്കിമറിച്ച പ്രേമവും എന്ന് നിന്റെ മൊയ്തീനും തമ്മിലാണ് ഏറ്റവും വലിയ മത്സരം നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രങ്ങള്‍ ഇവ രണ്ടുമാണ്.

കൂടാതെ സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്നീ ചിത്രങ്ങളുമുണ്ട്. സൈമയുടെ നോമിനേഷന്‍ പട്ടിക കാണാം.

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം, ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍, സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി, സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള വിഭാഗത്തില്‍ ഏറ്റുമുട്ടുന്നത്

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

പൃഥ്വിരാജ് (എന്ന് നിന്റെ മൊയ്തീന്‍), മമ്മൂട്ടി (പത്തേമാരി), ജയസൂര്യ (സു സു സുധി വാത്മീകം), ദുല്‍ഖര്‍ സല്‍മാന്‍ (ചാര്‍ലി), നിവിന്‍ പോളി (പ്രേമം) എന്നിവര്‍ മികച്ച നടന്മാരായി മത്സരിയ്ക്കുന്നു

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

മിലി എന്ന ചിത്രവുമായി അമല പോളും എന്ന് നിന്റെ മൊയ്തീനുമായി പാര്‍വ്വതിയും ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവുമായി അനുശ്രീയും ഭാസ്‌ക്കര്‍ ദ റാസ്‌ക്കലുമായി നയന്‍താരയും ടു കണ്‍ട്രീസുമായി മംമ്ത മോഹന്‍ദാസും മികച്ച നടിമാരുടെ വിഭാഗത്തില്‍ മത്സരിയ്ക്കുന്നു.

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

ടൊവിനോ തോമസ് (എന്ന് നിന്റെ മൊയ്തീന്‍), ചെമ്പന്‍ വിനോദ് (ഉറുമ്പുകള്‍ ഉറങ്ങാറില്ല), വിനീത് ശ്രീനിവാസന്‍ (ഒരു വടക്കന്‍ സെല്‍ഫി), ബിജു മേനോന്‍ (അനാര്‍ക്കലി), സിദ്ദിഖ് (പത്തേമാരി) എന്നിവരാണ് മികച്ച സഹനടന്‍ എന്ന വിഭാഗത്തില്‍ മത്സരിയ്ക്കുന്നത്

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

കല്‍പന (ചാര്‍ലി), ലെന (എന്നു നിന്റെ മൊയ്തീന്‍), റിമ കല്ലിങ്കല്‍ (റാണി പദ്മിനി), നമിത പ്രമോദ് (ചന്ദ്രേട്ടന്‍ എവിടെയാ), മിയ (അനാര്‍ക്കലി) എന്നിവരാണ് മികച്ച സഹനടിയ്ക്കുള്ള വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

നെടുമുടി വേണു (ഒരു സെക്കന്റ് ക്ലാസ് യാത്ര), കബിര്‍ ബേദി (അനാര്‍ക്കലി), ഷഫീഖ് അഹമ്മദ് (അമര്‍ അകബര്‍ അന്തോണി), അതുല്‍ കുല്‍ക്കര്‍ണി (കനല്‍), സായി കുമാര്‍ (എന്ന് നിന്റെ മൊയ്തീന്‍) ഇവരിലാരാണ് മികച്ച വില്ലന്‍ എന്ന് തീരുമാനിക്കണം

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

റോക്ക് സ്റ്റാറിലൂടെ എത്തിയ സിദ്ധാര്‍ത്ഥ് മേനോനോ പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ ശബരീഷ് വര്‍മയോ, ഷറഫുദ്ദീനോ, നിര്‍ണായകത്തിലൂടെ എത്തിയ ആദില്‍ എബ്രഹാമോ, അടി കപ്യാരെ കൂട്ടമണിയിലൂടെ എത്തിയ വിനീത് മോഹനോ മികച്ച പുതുമുഖ നടനയി തിരഞ്ഞെടുക്കപ്പെടും

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

പ്രേമത്തിലൂടെ എത്തിയ മഡോണ സെബാസ്റ്റിന്‍, സായി പല്ലവി, അനുപമ പരമേശ്വരന്‍, നീന എന്ന ചിത്രത്തിലൂടെ എത്തിയ ദീപ്തി സതി, ഒരു വടക്കന്‍ സെല്‍ഫിയിലൂടെ എത്തിയ മഞ്ജിമ മോഹന്‍ എന്നിവരാണ് മികച്ച പുതുമുഖ നടിമാരായി മത്സരിയ്ക്കുന്നത്

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

ചാര്‍ലി എന്ന ചിത്രമൊരുക്കിയ മാര്‍ട്ടിന്‍ പ്രക്കാട്ട്, പ്രേമം ഒരുക്കിയ അല്‍ഫോണ്‍സ് പുത്രന്‍, നീന ഒരുക്കിയ ലാല്‍ ജോസ്, പത്തേമാരി ഒരുക്കിയ സലിം അഹമ്മദ്, എന്ന് നിന്റെ മൊയ്തീന്‍ ഒരുക്കിയ ആര്‍ എസ് വിമല്‍ എന്നിവര്‍ മികച്ച സംവിധായകരുടെ വിഭാഗത്തില്‍ മത്സരിയ്ക്കുന്നു

സൈമയില്‍ മൊയ്തീനും പ്രേമവും ഇഞ്ചോടിഞ്ച് മത്സരം; നോമിനേഷന്‍സ് കാണൂ

സൗബിന്‍ ഷഹീര്‍ (പ്രേമം), ധ്യാന്‍ ശ്രീനിവാസന്‍ (അടി കപ്യാരെ കൂട്ടമണി), അജു വര്‍ഗ്ഗീസ് (ടു കണ്‍ട്രീസ്), നീരജ് മാധവ് (അടി കപ്യാരെ കൂട്ടമണി), വിനയ് ഫോര്‍ട്ട് (പ്രേമം) ഇവരിലാണ് മികച്ച ഹാസ്യ നടന്‍ എന്ന വിഭാഗത്തില്‍ മത്സരിയ്ക്കുന്നത്

English summary
South Indian International Movie Awards (SIIMA), which is one of the most reputed and biggest film awards of South Indian film industry is back with a bang. The nominations for Malayalam movies under various categories for the year 2016 has been announced. Take a look at the nominations in some important categories

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X