»   » മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

2015 സൗത്ത് ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ മൂവി അവാര്‍ഡുകള്‍ (സിമ) ദുബായില്‍ വിതരണം ചെയ്തു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളിയ്ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് മഞ്ജു വാര്യര്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി. ബാംഗ്ലൂര്‍ ഡെയ്‌സ് മികച്ച ചിത്രമായും, അഞ്ജലി മേനോന്‍ മികച്ച സംവിധായികയായും തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ നിന്നും പുരസ്‌കാരം ഏറ്റവാങ്ങിയ പട്ടിക കാണാം

Also Read: സിമയില്‍ മോഹന്‍ലാലുമുണ്ട് നിവിനുമുണ്ട്, മികച്ച നടനുള്ള പുരസ്‌കാരം ആര്‍ക്കാവും?

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, പാര്‍വ്വതി, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സാണ് സിമ 2015 ലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. അഞ്ജലി മേനോന്‍ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും ഏറ്റവാങ്ങി

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

പോയവര്‍ഷം നിവിന്‍ പോളി അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. എന്നാല്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് നിവിന് മികച്ച നടനുള്ള സിമ 2015 പുരസ്‌കാരം ലഭിച്ചത്

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ നിരുപമ രാജീവ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മഞ്ജു വാര്യരാണ് മികച്ച നടി

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

ക്രിട്ടിക്‌സ് ചോയിസില്‍ മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് സ്വന്തമാക്കി. ശ്യാധര്‍ സംവിധാനം ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം.

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

ക്രിട്ടിക്‌സ് ചോയിസില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് അനുശ്രീയാണ്. ഇതിഹാസ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് അനുശ്രീയ്ക്ക് പുരസ്‌കാരം

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഫര്‍ഹാന്‍ ഫാസിലാണ് മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം സ്വീകരിച്ചത്

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പേളി മാനി മികച്ച പുതുമുഖ നടിയായി

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

രണ്ട് പുരസ്‌കാരങ്ങളാണ് ജയസൂര്യ ഏറ്റുവാങ്ങിയത്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മികച്ച വില്ലനുള്ള പുരസ്‌കാരവും, അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് മികച്ച സഹനടനുള്ള പുരസ്‌കാരവും സിമ ജയസൂര്യക്ക് നല്‍കി

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് പാര്‍വ്വതിയ്ക്കാണ് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

മികച്ച ഹാസ്യതാരമായി തിരഞ്ഞെടുത്തത് അജു വര്‍ഗീസിനെയാണ്

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

മികച്ച ഗായകനായി വിനീത് ശ്രീനിവാസനെയും (കാറ്റുമൂളിയോ പ്രണയം- ഓം ശാന്തി ഓശാന), മികച്ച ഗായികയായി സിതാരയെയും (സദാ പാലയ- മിസ്റ്റര്‍ ഫ്രോഡ്) തിരഞ്ഞെടുത്തു

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയതിന് ഗോപി സുന്ദറിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നല്‍കി

മികച്ച നടന്‍ നിവിന്‍ പോളി തന്നെ, നടി മഞ്ജു വാര്യര്‍

മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച സംഭാവനകള്‍ മാനിച്ച് കെപിഎസി ലളിതയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു

English summary
SIIMA Awards 2015 Malayalam winners list

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam