»   » ഇപ്പോള്‍ വില്ലനായും അച്ഛന്‍ വേഷങ്ങളിലും, സില്‍ക്ക് സ്മിതയുടെ ആദ്യ നായകന്‍ ആരാണെന്ന് അറിയാമോ?

ഇപ്പോള്‍ വില്ലനായും അച്ഛന്‍ വേഷങ്ങളിലും, സില്‍ക്ക് സ്മിതയുടെ ആദ്യ നായകന്‍ ആരാണെന്ന് അറിയാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ മാദക നടിയായിരുന്ന സില്‍ക്ക് സ്മിതയുടെ ആദ്യ നായകന്‍ ആരാണെന്ന് അറിയാമോ? വില്ലന്‍ വേഷങ്ങളിലും അച്ഛന്‍ വേഷങ്ങളിലും ഇന്നും മലയാള സിനിമയില്‍ സജീവമാണ് ആ നടന്‍.

ഇണയെ തേടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് സില്‍ക്ക് സ്മിത അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. 1979 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ആന്റണി ഈസ്റ്റ്മാനായിരുന്നു. ജോണ്‍ പോള്‍ പുതുശ്ശേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

കലാശാല ബാബു

വില്ലന്‍ വേഷങ്ങളിലും അച്ഛന്‍ വേഷങ്ങളിലും ഇന്നും മലയാള സിനിമയില്‍ സജീവമായ കലാശാല ബാബുവാണ് സില്‍ക്ക് സ്മിതയുടെ ആദ്യത്തെ നായകന്‍. നാടക നടനായിരുന്ന കലാശാല ബാബു ശ്രീമുരുകന്‍, യുദ്ധകാണ്ഡം എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് ഇണയെ തേടി എന്ന ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ നായിക വേഷത്തില്‍ എത്തുന്നത്.

വമ്പന്‍ പരാജയം

പ്രതീക്ഷയോടെ കാത്തിരുന്ന ഇണയെ തേടി തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വന്‍ പരാജയമാണ് നേരിട്ടത്.

ബാര്‍ ഡാന്‍സറായി

ഇണയെ തേടി എന്ന ചിത്രത്തിന് ശേഷം സില്‍ക്ക് സ്മിത വണ്ടി ചക്ര എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഒരു ബാര്‍ ഡാന്‍സറുടെ വേഷമാണ് ചിത്രത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ചത്.

മലയാളത്തിലേക്ക്

പുഷ്യരാഗം എന്ന ചിത്രത്തിലൂടെയാണ് സില്‍ക്ക് സ്മിത മലയാളത്തില്‍ എത്തുന്നത്.

സില്‍ക്ക് സ്മിതയുടെ ഫോട്ടോസിനായി

English summary
Silk Smitha first Tamil movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam