»   » ചിന്പുവിന്‍റെ വധുവാകാന്‍ യോഗം ആന്‍ഡ്രിയക്ക്

ചിന്പുവിന്‍റെ വധുവാകാന്‍ യോഗം ആന്‍ഡ്രിയക്ക്

Posted By:
Subscribe to Filmibeat Malayalam

ആന്‍ഡിയ ജെര്‍മിയ ചിമ്പുവിന്റെ വധുവാകുന്നു. 'ഇങ്ക എന്ന സൊല്ലുത്' എന്ന പുതിയ തമിഴ് ചിത്രത്തിലാണ് ചിമ്പുവിന്റെ പ്രതിശ്രുത വധുവിന്റെ വേഷത്തില്‍ ഗായികയും നടിയുമായ ആന്‍ഡ്രിയ എത്തുന്നത്. ചിമ്പു, വിടിവി ഗണേഷ്, മീരാ ജാസ്മിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍

അവാസന നിമിഷത്തില്‍ ഇങ്ക എന്ന സൊല്ലുത് ചിത്രത്തില്‍ എത്തിയ താരമാണ് ആന്‍ഡ്രിയ. വെറും അതിഥി വേഷമല്ല ആന്‍ഡ്രിയയുടേതെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും നടുനമായ വിടിവി ഗണേഷ് പറയുന്നത്. ആന്‍ഡ്രിയയും ചിമ്പുവും ഒരുമിച്ചുള്ള കുറച്ച് രംഗങ്ങളുടെ ചിത്രീകരണം ഇതിനോടകം തന്നെ കഴിഞ്ഞു.

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

വിടിവി ഗണേഷ് നിര്‍മ്മിച്ച് വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇങ്ക എന്ന സൊല്ലുത്.

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

ചിത്രത്തിലെ വളരെ നിര്‍ണായകമായ വേഷമാണ് ചിമ്പുവിന്റെ പ്രതിശ്രുത വധുവിന്റേത്. ഈ ചിത്രത്തിനായി പല നായികമാരെയും പരിഗണിച്ചെങ്കിലും നറുക്ക് വീണത് ആന്‍ഡ്രിയയ്ക്കായിരുന്നു.

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

ആന്‍ഡ്രിയയും ചിമ്പുവും ആദ്യമായാണ് ജോഡികളാകുന്നത്. ഇരുവരും തമ്മില്‍ നല്ല ചേര്‍ച്ചയാണെന്നും അഭിനയിച്ച സീനുകളിലെല്ലാം ഈ കെമിസ്ട്രി മികച്ച് നിന്നുവെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ്

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മീരാ ജാസ്മിന്‍ വീണ്ടും തമിഴില്‍ സജീവമാകുന്നത്

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

വിടിവി ഗണേഷും ചിമ്പുവുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മീരജാസ്മിന്‍ ആന്‍ഡ്രിയ എന്നിവരും പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കും

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

നടനും നിര്‍മ്മാതാവുമായ വിടിവി ഗണേഷ് ഇതിനോടകം തന്നെ ഒട്ടേറ ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലെ ഗണേഷ് എന്ന ഇദ്ദേഹത്തിന്റെ കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. തനിയ്ക്കേറെ പ്രശംസ നേടി തന്ന ചിത്രമായ വിണ്ണെത്താണ്ടി വരുവായയോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം ഗണേഷ് ജനാര്‍ദ്ദന്‍ എന്ന പേര് വിടിവി ഗണേഷ് (വിണ്ണെത്താണ്ടി വരുവായ ഗണേഷ്) എന്നാക്കി മാറ്റിയത്. വിണ്ണെത്താണ്ടി വരുവായ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ഗണേഷ്

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

നടനും സംവിധാകനും ഗായകനുമായ ചിമ്പുവും ഇങ്കെ എന്ന സൊല്ലുതില്‍ അവസാനം എത്തിയ താരങ്ങളില്‍ ഒരാളാണ്

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

2013 പകുതിയോട് കൂടി ചിത്രത്തിന്റെ റിലീസ് ലക്ഷ്യമിട്ടാണ് ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും ഷൂട്ടിംഗ് വളരെ വൈകിയിരുന്നു

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

ഗോവയിലും മലേഷ്യയിലുമായി ചിത്രത്തിന്റെ പല ഭാഗങ്ങളും ചിത്രീകരിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്

ചിന്പുവിന്‍റെ വധുവാകാന്‍ ആന്‍ഡ്രിയ

ധരണ്‍ ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. ആര്‍ ഡി രാജശേഖറാണ് ചിത്രത്തനായി ക്യാമറ ചലിപ്പിയ്ക്കുന്നത്.

English summary
It had been reported earlier that Simbu plays a vital character in Inga Enna Solludhu. And now, the latest buzz is that Andrea has also joined this multi-starrer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam