»   » ലാലിന്റെ നായികയാകാന്‍ സിമ്രാന് ഡേറ്റില്ല

ലാലിന്റെ നായികയാകാന്‍ സിമ്രാന് ഡേറ്റില്ല

Posted By:
Subscribe to Filmibeat Malayalam

ഏറെ അന്വേഷണങ്ങള്‍ക്കൊടുലിലാണ് പുതിയ ചിത്രമായ മൈ ഫാമിലിയിലേയ്ക്ക് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ സംവിധായകന്‍ ജീത്തു ജോസഫ് ഒരു നായികയെ കണ്ടെത്തിയത്. എന്നാല്‍ ഈ നായികയും ജീത്തുവിനെ കൈവിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് മൈ ഫാമിലിയില്‍ രണ്ടു കുട്ടികളുടെ അച്ഛനായി അഭിനയിക്കുന്ന ലാലിന്റെ ഭാര്യയാകാന്‍ തമിഴ് താരം സിമ്രാന്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് മുമ്പ് പലനടിമാരെയും സമീപിച്ചെങ്കിലും പ്ലസ്ടു വിദ്യാര്‍ഥിയുടെ അമ്മയായി അഭിനയിക്കാനുള്ള മടികാരണം എല്ലാവരും ക്ഷണം നിരസിരക്കുകയായിരുന്നുവെന്ന് ജീത്തു പറഞ്ഞിരുന്നു.

ഇപ്പോള്‍ കേള്‍ക്കുന്നത് സിമ്രാനം ലാലിന്റെ നായികയാവില്ലെന്നാണ്. അമ്മവേഷത്തോടുള്ള അലര്‍ജിയല്ല മറിച്ച് ഡേറ്റിന്റെ പ്രശ്‌നമാണ് സിമ്രാന്റെ കാര്യത്തില്‍ പാരയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ പരിപാടി അവതാരകയായ സിമ്രാന് സിനിമാ ചിത്രീകരണത്തിനായി നീണ്ട ഡേറ്റ് നല്‍കാന്‍ പ്രയാസമാണത്രേ.

മൈ ഫാമിലിയുടെ തിരക്കഥ വായിച്ച സിമ്രാന്‍ കഥ ഇഷ്ടപ്പെടുകയും ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ ഉടന്‍തന്നെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം സംവിധായകനെ അറിയിക്കുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാനൊരു നടിയെക്കിട്ടാന്‍ ജീത്തു ജോസഫ് ഇനിയും നന്നായി പാടുപെടേണ്ടിവരുമെന്ന് ചുരുക്കം.

English summary
Jeethu Joseph revealed that Simran turned down the role in his noew film My Familu as Mohanlal's heroine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam